അജ്മാൻ:യു.എ.ഇ കെ.എം.സി.സി മങ്കട മണ്ഡലം കോഡിനേഷൻ കമ്മറ്റിയുടെ യു.എ.ഇയിൽ നിലവിൽ കമ്മിറ്റികൾ ഇല്ലാത്ത എമിറേറ്റ്‌സുകളിൽ മണ്ഡലം കമ്മിറ്റി ഉണ്ടാക്കുക എന്ന പ്രവർത്തനത്തിന്റെ ഭാഗമായി പ്രഥമ അജ്മാൻ മങ്കട മണ്ഡലം കമ്മറ്റി നിലവിൽ വന്നു. വെള്ളിയാഴ്‌ച്ച അജ്മാൻ കെ.എം.സി.സി ഓഫീസിൽ ചേർന്ന ജനറൽ ബോഡിയാണ് മണ്ഡലം കമ്മറ്റിയെ ഐക്യകണ്‌ഠേന തെരെഞ്ഞെടുത്തത്.

യു.എ.ഇ കെ.എം.സി.സി മങ്കട മണ്ഡലം സെക്രട്ടറി മുസ്തഫ മൂർക്കനാട് അധ്യക്ഷത വഹിച്ച ജനറൽബോഡി യോഗം അജ്മാൻ കെ.എം.സി.സി സംസ്ഥാന ജന:സെക്രട്ടറി അബൂബക്കർ കൂരിയാട് ഉദ്ഘാടനം ചെയ്തു. യു.എ.ഇ മങ്കട മണ്ഡലം കെ.എം.സി.സി ജന: സെക്രട്ടറി നിഹ്മത്തുള്ള മങ്കട മുഖ്യ പ്രഭാഷണം നടത്തി. അജ്മാൻ കെ.എം.സി.സി മുൻ ജന: സെക്രട്ടറി മജീദ് പന്തലൂർ മുഖ്യാഥിതിയായിരുന്നു.

അജ്മാൻ കെ.എം.സി.സി പ്രഥമ മങ്കട മണ്ഡലം കമ്മറ്റി ഭാരവാഹികളായിഉപദേശക സമിതി അംഗങ്ങൾ ബഷീർ വറ്റലൂർ,നിഹ്മത്തുള്ള മങ്കട,അക്‌ബർ രാമപുരം, ഹൈദരലി വളപുരം, ഹാരിസ് അജ്മാൻ എന്നിവരേയുംപ്രസിഡന്റ് മൻസൂർ കൂട്ടിലങ്ങാടി വർക്കിങ് പ്രസിഡന്റ് മുസ്തഫ മൂർക്കനാട്

വൈ:പ്രസിഡന്റുമാരായി ഷാജഹാൻ മങ്കട,മുഹമ്മദ് കുട്ടി മൂർക്കനാട്,അദ്‌നാൻ കുറുവ,അൻവർ മൂർക്കനാട് ജന:സെക്രട്ടറി ഹഫീഫ് കൊളത്തൂർ,ഓർഗ്ഗനൈസിങ് സെക്രട്ടറി സിദ്ധീഖ് പി.പി കുറുവ സെക്രട്ടറിമാരായി ഗഫൂർ ദാരിമി മങ്കട,ശിഹാബ് പി.വി മൂർക്കനാട്,ഫസലു കുറുവ,ഹബീബ് മൂർക്കനാട് ട്രഷറർ സുബൈർ ഹംസ പുഴക്കാട്ടിരി എന്നിവരെ തെരഞ്ഞെടുത്തു. ഹഫീഫ് കൊളത്തൂർ സ്വാഗതവും ഗഫൂർ ദാരിമി മങ്കട ഖിറാഅത്തും നടത്തി.