മനാമ: ബഹ്റൈൻ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വർഷം തോറും കെഎംസിസി നടത്തിവരുന്ന സോക്കർ ലീഗിന്റെ സീസൺ4 ഫുട്ബോൾ ടൂർണമെന്റ് നവംബർ 29 മുതൽ സിഞ്ച് അൽ അഹ്ലി സ്റ്റേഡിയത്തിൽ നടക്കും.

കഴിഞ്ഞ വർഷം വിവിധ ഏരിയ കമ്മറ്റികൾ തമ്മിലാണ് മത്സരം സഘടിപ്പിച്ചത്.
ഈ വർഷം ബഹ്റൈനിലെ പന്ത്രണ്ടോളം പ്രമുഖ ക്ലബുകൾ തമ്മിൽ നവംബർ 29, 30, ഡിസംബർ ,1, 6, 7 തിയ്യതികളിലാണ് മത്സരം നടക്കുന്നത് . മത്സരത്തിൽ പങ്കെടുക്കാൻ വിവിധ ക്ലബ്ബുകൾ നാട്ടിലെ പ്രമുഖ കളിക്കാരെ ഇതിനോടകം ബഹ്റൈനിലെത്തിച്ചിട്ടുണ്ട്.

ഫുട്ബോൾ മത്സരം നടക്കുന്ന സമയം ഗ്രൗണ്ടിന്റെ മറ്റൊരുവശത്ത് ഫാമിലികൾക് വിനോദ മത്സരങ്ങൾ ഫുഡ് കോർട്ടും ഉണ്ടായിരിക്കും, ഉദ്ഘാടന ദിവസം കോൽക്കളി, ബലൂൺ പറപ്പിക്കൽ വെള്ളയും ചുകപ്പും ജെയ്സി അണിഞ്ഞ ചെറിയ കുട്ടികളെ അണിനിരത്തിയുള്ള മാർച്ച് പാസ്റ്റ് എന്നിവ ഉണ്ടായിരിക്കും.

കെഎംസിസി ഫുട്‌ബോൾ ടൂർണ്ണമെന്റിൽ എന്നും ഒരു കെഎംസിസി പ്രവർത്തകനെപോലെ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി സഹകരിച്ചിരുന്ന oകെ തിലകനെ ഈ അവസരത്തിൽ സ്മരിക്കുന്നു , വർഗീയമുക്ത ഭാരതം അക്രമ രഹിത കേരളം എന്ന പ്രമേയത്തിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പരിപാടിയും ഉണ്ടാകും .

സോക്കർ ലീഗ് സീസൺ 4 വിജയിപ്പിക്കുന്നതിന് എസ് വി ജലീൽ മുഖ്യ രക്ഷധികാരിയായി മൊയ്തീൻ കുട്ടി കൊണ്ടോട്ടി ചെയർമാനും അഷ്‌കർ വടകര കൺവീനറും ഇഖ്ബാൽ താനൂർ ട്രഷററുമായ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു പ്രവർത്തിക്കുന്നുണ്ട്.

വാർത്താ സമ്മേളനത്തിൽ മൊയ്തീൻകുട്ടി കൊണ്ടോട്ടി, അഷ്‌കർ വടകര,പി കെ ഇസ്ഹാഖ്, ഇഖ്ബാൽ താനൂർ, അസ്ലം വടകര, സാദിഖ് സ്‌കൈ, ഉമ്മർ മലപ്പുറം, ഗഫൂർ കാളികാവ്, ഷാജുദ്ദീൻ കൂടത്തിൽ, അഹമദ് കണ്ണൂർ , സഈദ് വയനാട് എന്നിവർ പങ്കെടുത്തു.