മനാമ : നാല്പത്തിയേഴാമത് ബഹ്റൈൻ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി തുടർച്ചയായി രണ്ട് ദിവസങ്ങളിൽ രക്തദാന ക്യാമ്പുകൾ സഘടിപ്പിച്ചു കെഎംസിസി ബഹ്റൈന്റെ ഐക്യദാർഢ്യം . അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം എന്ന പ്രമേയത്തിലാണ് കഴിഞ്ഞ ഒൻപത് വർഷത്തോളം രക്തം നൽകികൊണ്ടിരിക്കുന്നത്.

സൽമാനിയ മെഡിക്കൽ കോമ്പ്‌ലെക്‌സിൽ , റിഫ ബി ഡി എഫ് ഹോസ്പിറ്റൽ , കിങ് അഹമദ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമദേയത്തിൽ നടത്തുന്ന ജീവസ്പർശം രക്തദാന ക്യാമ്പിന്റെ 27, 28 ക്യാമ്പുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത് , മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ സഹകരണത്തോടെയാണ് ഈ വർഷം ക്യാമ്പ് സംഘടിപ്പിച്ചത്.

ഡിസംബർ 14 ന് സൽമാനിയയിലും ഡിസംബർ 15 നു റിഫ ബി ഡി എഫ് ഹോസ്പിറ്റലിലും നടന്ന ക്യാമ്പുകളിൽ മുന്നൂറോളം പേരാണ് രക്തം നൽകിയത്.രക്തദാതാക്കളുടെ ആധിക്യം മൂലം രക്തം സ്വീകരിക്കാൻ കഴിയില്ലെന്ന് അധികൃതരുടെ നിർദ്ദേശം പലർക്കും മടങ്ങേണ്ടി വന്നു, വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ വിവിധ രാജ്യക്കാരടക്കം സ്വാദേശികളും പങ്കെടുത്ത രക്തദാന ക്യാമ്പിന് മുൻ വര്ഷങ്ങളിലെന്നപോലെ വൻ സ്വീകാര്യതയാണ് ഈ വർഷവും ലഭിച്ചത്.

സൽമാനിയയിൽ നടന്ന ക്യാമ്പ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഉദ്ഘടനം ചെയ്തു ജീവസ്പർശം ചെയർമാൻ കെ പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു ബ്ലഡ് ബാങ്ക് സൂപ്പർവൈസർ നാദിയ , ലത്തീഫ് ആയഞ്ചേരി ,ഗഫൂർ മൂക്കുതല , സിറാജ് പള്ളിക്കര ,ഷംസുദ്ദീൻ വെള്ളികുങ്ങര ,പി വി സിദ്ദീഖ് ,ടി പി മുഹമ്മദലി ,ഷാഫി പാറക്കട്ട ,എന്നിവർ സംസാരിച്ചു ജീവസ്പർശം ജനറൽ കൺവീണർ എ പി ഫൈസൽ സ്വാഗതവുംകൺവീണർ ഫൈസൽ കോട്ടപ്പള്ളി നന്ദിയും പറഞ്ഞു.

വിവിധ സബ്കമമറ്റി ഭാരവാഹികളായ അഹമദ് കണ്ണൂർ ,ഹാരിസ് തൃത്താല ,അഷ്റഫ് തോടന്നൂർ ,ശഹാബ് പ്ലസ് ,പികെ ഇസ്ഹാഖ്, റഫീഖ് നാദാപുരം ,എസ് കെ നാസർ ,സലാം മാമ്പാട്ട്മൂല ,ശരീഫ് കോറോത് ,മാസിൽ പട്ടാമ്പി ,മുനീർ ഒഞ്ചിയം ,ഇ പി മഹ്മൂദ് ഹാജി ,ഒ കെ ഖാസിം ,എന്നിവർ നേതൃത്വം നൽകി റസാഖ് മൂഴിക്കൽ ,ജമാൽ കുറ്റിക്കാട്ടിൽ ,സൽമാനുൽ ഫാരിസ് ,റഷീദ് മാഹി ,രാജീവ് വെള്ളിക്കോത്ത് ,മലബാർ ഗോൾഡ് ,പ്രധിനിധികളായ ജുനൈദ് , റഫീഖ് പുതുക്കുടി ,എന്നിവർ ക്യാമ്പ് സന്ദർശച്ചു.

റിഫ ബി ഡി എഫിൽ നടന്ന ക്യാമ്പ് കെഎംസിസി സംസ്ഥാന പ്രസിഡന്റ കെയ്ക് മുറിച്ചു ഉദ്ഘടാനം ചെയ്തു അസീസ് റിഫ അദ്ധ്യക്ഷത വഹിച്ചു.ശംസുദ്ധീൻ വെള്ളികുളങ്ങര ബി ഡി ഫ് ബ്ലഡ് ബാങ്കപ്രധിനിധികളായ എൽഹാം , അബ്ദുള്ളഷാജഹാൻ ഹമദ്ടൗൺ , സലീക് വില്യാപ്പള്ളി സി കെ ഉസ്മാൻ, എം എ റഹ്മാൻ , അബൂബക്കർ പാറക്കടവ് , ഹുസൈൻ വയനാട് , ഷാഫി വേളം , കുട്ട്യാലി , മരക്കാർ എന്നിവർ നേത്രത്വംനൽകി.