ഴിഞ്ഞ ദിവസം നിര്യാതനായ പൗര പ്രമുഖനും , മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലറും മുൻ കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റുമായിരുന്ന പ്രമുഖ വ്യവസായി വി കെ മൊയ്തു ഹാജിയുടെ നിര്യാണത്തിൽ അബുദാബി കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അനുശോചിച്ചു.

അബുദാബി ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം ബഷീർ അധ്യക്ഷത വഹിച്ചു.ജില്ലാ ആക്ടിങ് പ്രസിഡണ്ട് കാസിം മാളിക്കണ്ടി .,ജില്ലാ സെക്രട്ടറി നൗഷാദ് കൊയിലാണ്ടി ,ഷാഹിദ് അത്തോളി ,സാദത്തുകൊയിലാണ്ടി,നവാസ് പയ്യോളി ,സയിദ് ജി എം തുടങ്ങിയവർ സംസാരിച്ചു. പരേതന് വേണ്ടി മയ്യത്ത് നമസ്‌കാരവും നടന്നു.