- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയ ബാധിത കുടുംബത്തിന് വീട് നിർമ്മിച്ചേകുന്ന പ്രവർത്തന വ്യാപനവുമായി ബഹ്റൈൻ ഹിദ്ദ്, അറാദ്, ഖലാലി പ്രവിശ്യ കെ എം സി സി
കേവലം പത്ത് മാസം മുമ്പ് രൂപീകൃതമായ ''പവിഴ ദ്വീപി''ലെ ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ കെ എം സി സി ഘടകം ദൈവ കൃഫയാൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ''കോവിഢ്'' കാലത്തും സേവന പാതയിൽ പ്രയാണം തുടരുകയാണ്.
കെ എം സി സി സെൻട്രൽ കമ്മിറ്റിയുടേതടക്കം ബഹ്‌റൈനിലെ വിവിധ സംഘടനകളുടേയും സഹൃദയരായ പലരുടേയും സഹായ സഹകരണങ്ങളും പ്രാർത്ഥനയോടേയുള്ള പ്രോത്സാഹനവും ഇക്കാലയളവിൽ ലഭ്യമായിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയും ഉരുൾ പൊട്ടലും തുടങ്ങി പ്രകൃതി ദുരന്തങ്ങളിൽ ഉൾപ്പെട്ടവർക്ക് ചെറിയൊരു സാന്ത്വനമെന്ന നിലക്ക് സേവനങ്ങൾ വിപുലപ്പെടുത്തണമെന്നാണ് ഉദ്ദേശിക്കുന്നത്.
ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യയിലെ കെ എം സി സി പ്രവർത്തകനും വയനാട് സ്വദേശിയുമായ ഒരു സഹോദരന് ഈ കഴിഞ്ഞ ദിവസത്തെ പെരു മഴയിലും പ്രകൃതി ദുരന്തത്തിലും നാശ നഷ്ടങ്ങൾ സംഭവിച്ച വീട് പൂർവ സ്ഥിതിയിലെത്തിക്കാൻ പുതുതായൊരു ഭവനം നിർമ്മിച്ച് നൽകേണ്ടതുണ്ട് .
മാതാപിതാക്കളും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം വീട് നിലം പൊത്തിയപ്പോൾ ജീവൻ പൊലിയാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ജാതി മത ഭേദമന്യേ കക്ഷി രാഷ്ട്രീയ വൈജാത്യമില്ലാതെ ഇത്തരം സദുധ്യമങ്ങൾക്ക് വിവിധ സംഘടനകളുടേയും സഹൃദയരായ എല്ലാവരുടേയും സഹായ സഹകരണങ്ങൾ തുടർന്നുമുണ്ടാകുമെന്നാണ് കമ്മിറ്റിയുടെ പ്രതീക്ഷ.
പ്രസിഡന്റ് ഇബ്‌റാഹീം ഹസൻ പുറക്കാട്ടിരി, വൈസ് പ്രസിഡന്റ് ടി ടി അബ്ദുല്ല മൊകേരി, വലിയേടത്ത് റഷിദ് തലശ്ശേരി, ഉമർ ടി എം , ടി കെ.ഹമീദ് ആയഞ്ചേരി , ടി എം റിയാസ്, സജീർ സി നാദാപുരം ചർച്ചയിൽ പങ്കെടുത്തു.