- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എം.സി.സി ബഹ്റൈൻ യൂട്യൂബ് ചാനൽ, ഇൻസ്റ്റഗ്രാം ഉദ്ഘാടനം സമൂഹ മാധ്യമങ്ങൾ ജനനന്മയ്ക്കും പ്രസ്ഥാനത്തിനും വേണ്ടി വിനിയോഗിക്കണം: ഹബീബ് റഹ്മാൻ
മനാമ: കെ.എം.സി.സി ബഹ്റൈനിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും സമൂഹത്തിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പുതുതായി തുടങ്ങിയ കെ.എം.സി.സി ബഹ്റൈനിന്റെ യൂട്യൂബ് ചാനലിന്റെയും ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെയും പ്രവർത്തനോദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ നിർവഹിച്ചു. സമൂഹ മാധ്യമങ്ങൾ ജനനന്മയ്ക്കും പ്രസ്ഥാനത്തിനും വേണ്ടി വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ഫേസ്‌ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ കെ.എം.സി.സി ബഹ്റൈൻ സജീവമാണെങ്കിലും വ്യത്യസ്ഥമായ രീതിയിൽ ദൃശ്യാവിഷ്‌കാരങ്ങളും ആശയങ്ങളും എല്ലാവരിലേക്കുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എം.സി.സി ബഹ്റൈൻ യൂട്യൂബ് ചാനലിന് തുടക്കം കുറിച്ചിരിക്കുന്നത്. സംഘടനാപ്രവർത്തനങ്ങൾക്ക് പുറമെ ഏവർക്കും ആസ്വാദനമേകുന്ന വിഡിയോകളും മറ്റും ജനങ്ങളിലേക്കെത്തിക്കാനും ഇതുവഴി കെ.എം.സി.സി ലക്ഷ്യമിടുന്നു.
ഓൺലൈൻ വഴി നടന്ന ഉദ്ഘാടന ചടങ്ങിൽ കെ.എം.സി.സി ബഹ്റൈൻ മീഡിയ വിങ് ചെയർമാൻ എ.പി ഫൈസൽ അധ്യക്ഷനായി. ശിഹാബ് സ്വാഗതവും മാസിൽ പട്ടാമ്പി നന്ദിയും പറഞ്ഞു.