മനാമ: മുൻ രാഷ്ട്രപതിയും കേന്ദ്ര മന്ത്രിയുമായിരുന്ന പ്രണബ് മുഖർജിയുടെ വിയോഗത്തിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത് ജനാധിപത്യത്തെ നെഞ്ചിലേറ്റിയ നേതാവിനെയാണെന്നും എല്ലാ കാലത്തും ജനനന്മയ്ക്കു വേണ്ടി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു പ്രണബ് മുഖർജിയെന്നും കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ പറഞ്ഞു.

യു.പി.എ ഭരണകാലത്തും തുടർന്നും മുസ്ലിം ലീഗ് നേതാക്കളുമായി സൗഹൃദം കാത്തുസൂക്ഷിച്ച അദ്ദേഹം തന്റെ പാർലമെന്റേറിയൻ കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ വിലമതിക്കാത്തതാണ്. നെഹ്റുവിന്റെ ആശയങ്ങളെ പിന്തുണച്ച അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പാർലമെന്റിൽ എന്നും ശ്രവിക്കപ്പെടുന്നതാണെന്നും മറ്റ് രാജ്യങ്ങൾക്ക് മുന്നിലും ഇന്ത്യയെ വാനോളം ഉയർത്തിയ നേതാവായിരുന്നു അദ്ദേഹമെന്നും നേതാക്കൾ അനുശോചനക്കുറിപ്പിൽ പറഞ്ഞു.