ലപ്പുറം ജില്ലയിലെ മങ്കട നിയോജക മണ്ഡലത്തിൽ കോവിഡ്-19 നും തുടർന്നുള്ള ലോക്ക് ഡൗണും കാരണം പ്രയാസത്തിലായ ഒരു കുടുംബത്തിന് ഏകദേശം 2 മാസത്തേക്ക് ആവശ്യമായ ഭക്ഷണം പാകം ചെയ്യാനാവശ്യമായ സാധനങ്ങൾ കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി അവരുടെ വീട്ടിൽ എത്തിച്ചു നൽകി. ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ അഞ്ചച്ചവിടിയും ട്രഷറർ ഇക്‌ബാൽ താനൂരും മങ്കട വൈറ്റ് ഗാർഡ് അംഗം ഫയാസും പ്രസ്തുത കാര്യങ്ങൾക്കു നേതൃത്വം നൽകി.