മനാമ: നബിദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈൻ കെ.എം.സി.സി ഹമദ്ടൗൺ ഏരിയ കമ്മറ്റി 1000 പേർക്ക് ഭക്ഷണം വിതരണം ചെയ്തു.

മാനവകുലത്തിന് നന്മയും നീതിയും ധാർമ്മിക ബോധവും സൗഹാർദ്ദവും പഠിപ്പിച്ച അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തിൽ ജാതി-മത ഭേദമന്യെ 1000 പേർക്ക് ഭക്ഷണം നൽകാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് സംഘാടകർ പ്രതികരിച്ചു.

ഭാരവാഹികളായ സമീർ വയനാട്, ഇല്യാസ് യുവി, അബൂബക്കർ പാറക്കടവ്, സകരിയ്യ എടച്ചേരി, ഷാജഹാൻ എംപി, അഷ്‌റഫ് അൽഷായി, മരക്കാർ കിണാശ്ശേരി, മുഹമ്മദ് അലി ചങ്ങരംകുളം, ഹുസൈൻ വയനാട്, അബ്ദുൽ ഹമീദ് സംസം, ഗഫാർ എടച്ചേരി എന്നിവർ നേതൃത്വം നൽകി.