ജിദ്ദ: ആസന്നമായ പഞ്ചായത്ത് - മുനിസിപ്പൽ തെരെഞ്ഞെടുപ്പിൽ പൊന്മള പഞ്ചായത്തിലെ യു ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കാൻ പൊന്മള പഞ്ചായത്ത് കെഎംസിസി പ്രവത്തക സമിതി യോഗം തീരുമാനിച്ചു. ഇതിനായി സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്താനും തീരുമാനിച്ചു. കൂടുതൽ വികസന പദ്ധതികൾ നടപ്പിലാക്കാൻ പൊന്മള പഞ്ചായത്തിലെ എല്ലാ വാർഡിലെയും യു ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.

പൊന്മള പഞ്ചായത്തിൽ നിന്നുള്ള മുഴുവൻ കെഎംസിസി മെമ്പര്മാരെയും സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെയും ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെയും കുടുംബ സുരക്ഷാ പദ്ധതികളിൽ അംഗങ്ങളാക്കാനും യോഗം തീരുമാനിച്ചു.

നവംബർ 13- നു പൊന്മള പഞ്ചായത്തിലെ മുഴുവൻ കെഎംസിസി പ്രവർത്തകരെയും പങ്കെടുപ്പിച്ചു ജനറൽ ബോഡി യോഗം നടത്താനും തീരുമാനിച്ചു.

ഷറഫിയ്യയിൽ വെച്ച് നടന്ന യോഗം കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. പൊന്മള പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് ടി. ടി ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.

അൻവർ പൂവ്വല്ലൂർ, ഹനീഫ് വടക്കൻ, ഹബീബ് ആറു വീട്ടിൽ, റിയാസ് അവുലാൻ, ഇബ്രാഹീം കാട്ടിക്കുളങ്ങര, ലബീബ് വില്ലൻ തുടങ്ങിയവർ സംസാരിച്ചു.

ഓർഗനൈസിങ് സെക്രട്ടറി കെ.പി സമദലി വട്ടപ്പറമ്പ് സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദ് റാസിൽ ഒളകര നന്ദിയും പറഞ്ഞു.