ജിദ്ദ : അൽ വഹ ഏരിയ കെഎംസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ 'കാരുണ്യ ഹസ്തം 2021' സുരക്ഷാ സ്‌കീം പദ്ധതിയുടെ അപേക്ഷാഫോറം വിതരണം ആരംഭിച്ചു.

അൽ വഹ കെഎംസിസി ഓഫിസിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ് ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ മുജീബ് കണ്ണൂരിന് സുരക്ഷാ സ്‌കീം അപേക്ഷാഫോറം നൽകി പ്രസിഡന്റ് ഷൗക്കത്ത് വിതരണ ഉത്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡന്റ് കുഞ്ഞാലി കുമ്മാളിൽ മുഖ്യ പ്രഭാഷണം നടത്തി.

യൂസുഫ് പട്ടാമ്പി, ഫൈസൽ മഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.

ജനറൽ സെക്രട്ടറി സുബൈർ സ്വാഗതം പറഞ്ഞു.

ഫോട്ടോ: അൽ വഹ ഏരിയ കെഎംസിസി 'കാരുണ്യ ഹസ്തം 2021' കുടുംബ സുരക്ഷാ പദ്ധതിയുടെ അപേക്ഷാഫോറം വിതരണ ഉത്ഘാടനം മുജീബ് കണ്ണൂരിന് ഫോറം നൽകി പ്രസിഡന്റ് ഷൗക്കത്ത് നിർവഹിക്കുന്നു.