തിരു ദൂതർ മുഹമ്മദ് നബി [k]യുടെ ജന്മം കൊണ്ടനുഗ്രഹീതമായ പുണ്യ വസന്തം പെയ്തിറങ്ങുന്ന പവിത്രമായ റബീഉൽ അവ്വലിലെ അനുഗ്രഹീത രാവിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ചുള്ള ഭക്ഷണ വിതരണം തികച്ചും ഇശ്‌കെ റസൂൽ എന്ന രീതിയിൽ പാരിതോഷികമായാണ് കെ എം സി സി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യയിലുടനീളം കുടുബങ്ങൾക്കും അനുഭാവികൾക്കും വിതരണം ചെയ്തത്.

അല്ലാതെ കേവലം അന്നദാനമായിട്ടായിരുന്നില്ല മീലാദുന്നബി ദിനത്തിലെ ഇന്നത്തെ ഭക്ഷണ വിതരണം. കമ്മിറ്റി രൂപീകൃതമായതു മുതൽ രണ്ടാം വർഷത്തിലേക്ക് കടന്നിട്ടും വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റുകളും മറ്റ് സഹായ സഹകരണങ്ങളും അർഹരർക്കും അത്യാവശ്യക്കാർക്കും തുടർന്നും നൽകി വരുന്നതായി സംഘാടകർ അറിയിച്ചു.

വീടുകളിൽ നിന്നും നബി കീർത്തനങ്ങൾ ആലപിച്ചും മൗലിദ് പാരായണം ചെയ്തും പ്രവാചക ശ്രേഷ്ടരുടെ തിരു സ്മരണകൾ പുതുക്കിയും ഭക്ഷണം വിതരണം ചെയ്തും പ്രവിശ്യയിലെ കെ എം സി സി പ്രവർത്തകർ മീലാദ് ഫെസ്റ്റിൽ പങ്കാളികളായി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ഔദ്യോഗിക മാർഗ്ഗ നിർദ്ദേശങ്ങൾ മാനിച്ചും നടന്ന ദ്വിദിന മീലാദുന്നബി ഫെസ്റ്റിൽ പ്രസിഡന്റ് ഇബ്‌റാഹീം ഹസൻ പുറക്കാട്ടിരിയുടെ നേതൃത്വത്തിൽ, വൈ പ്ര.ടി ടി അബ്ദുല്ല മൊകേരി, ഉമർ ടി എം ചോറോട്, റിയാസ്.ടി എം ചോറോട്, ഹമീദ് ടി കെ ആയഞ്ചേരി, മുൻ സെക്രട്ടരി വലിയേടത്ത് റഷീദ് തലശ്ശേരി, സി.ബാബുൽ ഹുദ തിരുവനന്തപുരം, അശ്കർ.കെ.പി വയനാട്, മുഹമ്മദ് അജാസ് കൊയിലാണ്ടി, നിസാമുദ്ദിൻ വയനാട്, ഇഖ്ബാൽ കോഴിക്കോട്, ബഷീർ ഗുരുവായൂർ, അസീസ്, സത്താർ തുടങ്ങിയവർ പങ്കെടുത്തു.