മനാമ: ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി 2017-19 കാലയളവിൽ അശരണരായ കുടുംബത്തിനു ജീവിതോപതിയായി പ്രഖ്യാപിച്ച പെട്ടിക്കട വയനാട്ടിലെ വികലാംഗരായ ദമ്പതികൾക്ക് ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി കൈ മാറി.

എന്നും പാവപെട്ടവന് അത്താണിയായി മാറാറുള്ള ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി അർഹരുടെ കയ്യിലാണ് ഇത് ഏൽപ്പിച്ചതെന്ന ചാരിതാർഥ്യമുണ്ടെന്ന് പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി പെട്ടി കട കുടുംബത്തിന് ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു. ഇത് കുടുംബത്തിന് ഒരു ജീവിതോപതിയായി മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ഹസ്സൻ കോയ പൂനത്ത്, സൂപ്പി ജീലാനി, സുബൈർ കാന്തപുരം, കാസിം കോട്ടപ്പള്ളി, സാദത്ത് കോട്ടപ്പള്ളി, നൗഷാദ് ഉണ്ണികുളം എന്നിവർ സന്നിഹിതരായിരുന്നു.