- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി ക്വാറണ്ടൈൻ: സംസഥാന സർക്കാർ തീരുമാനം മാറ്റണം: കോട്ടക്കൽ മണ്ഡലം കെഎംസിസി
ജിദ്ദ: ആർ.ടി.പി.സി ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വിദേശത്ത് നിന്നും വരുന്ന പ്രവാസികൾക്ക് ക്വാറണ്ടൈൻ ആവശ്യമില്ലെന്ന കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗ നിർദ്ദേശം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് കോട്ടക്കൽ മണ്ഡലം കെഎംസിസി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രവാസികൾക്ക് ആശ്വാസകരമായ പ്രസ്തുത തീരുമാനം നടപ്പാക്കാൻ തയ്യാറാവാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരെ യോഗം പ്രതിഷേധിച്ചു.
വരുന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ കോട്ടക്കൽ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനായി സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്താനും തീരുമാനിച്ചു.
സൗദി കെഎംസിസി ചന്ദ്രിക പ്രചാരണ ക്യാമ്പയിനിന്റെ ഭാഗമായി ചന്ദ്രിക വരിക്കാരായി ചേർന്നവരുടെ ലിസ്റ്റ് ബന്ധപ്പെട്ട കോഓർഡിനേറ്റർമാർ മണ്ഡലം കോഓർഡിനേറ്റർക്ക് യോഗത്തിൽ വെച്ച് കൈമാറി.
കെഎംസിസി സൗദി നാഷണൽ കമ്മിറ്റിയുടെയും ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെയും കുടുംബ സുരക്ഷാ പദ്ധതികളിൽ മണ്ഡലത്തിലെ മുഴുവൻ കെഎംസിസി മെമ്പർമാരെയും ചേർക്കാനും തീരുമാനിച്ചു.
ഷറഫിയ്യയിൽ വെച്ച് നടന്ന യോഗം മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് നാസർ ഹാജി കാടാമ്പുഴ ഉത്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു.
പി.പി മൊയ്ദീൻ എടയൂർ, അൻവർ പൂവ്വല്ലൂർ, ഇ.മുഹമ്മദലി കോട്ടക്കൽ, റസാഖ് വെണ്ടല്ലൂർ, ടി. ടി ഷാജഹാൻ പൊന്മള, ജാഫർ നീറ്റുകാട്ടിൽ, മുഹമ്മദ് റാസിൽ ഒളകര, ശാഹുൽ ഹമീദ് വടക്കാനാഴിയിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും ട്രെഷറർ ഇബ്രാഹിം ഹാജി വളാഞ്ചേരി നന്ദിയും പറഞ്ഞു.