- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ പ്രധാനമന്ത്രിയുടെ വിയോഗത്തിൽ കെ.എം.സി.സി അനുശോചിച്ചു
മനാമ: ബഹ്റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗത്തിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ദീർഘകാലം പ്രധാനമന്ത്രി പദവിയിലിരുന്നു സ്വദേശികളെയും വിദേശികളെയും ഒരുപോലെ സ്നേഹിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് കെ.എം.സി.സി അനുശോചന കുറിപ്പിൽ പറഞ്ഞു. നിരവധി പ്രവാസികൾക്ക് അന്നം നൽകുന്ന പവിഴദ്വീപിനെ ഈ നിലയിലെത്തിക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകളേറെയാണ്. പ്രവാസസമൂഹത്തോട് യാതൊരു വിവേചനവും കാണിക്കാതെ ഏവരെയും ചേർത്തുപിടിച്ച ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പ്രവാസികളുടെ സുരക്ഷയ്ക്കായി നിയമങ്ങളുണ്ടാക്കി മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ ബഹ്റൈനിനെ മുന്നിലെത്തിച്ചു. കോവിഡ് കാലത്തും പ്രവാസികളെ കൈവിടാതെ വേണ്ടുന്ന സഹായം നൽകാൻ അദ്ദേഹത്തിന് കീഴിലുള്ള ഭരണകൂടത്തിന് സാധിച്ചിരുന്നു. ഏറെ ദീർഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണ് ബഹ്റൈനിന്റെ വികസനത്തിന് വഴിയൊരുക്കിയത്. എല്ലാ രാജ്യങ്ങളുമായും സൗഹൃദം കാത്തുസൂക്ഷിച്ച് ശാന്തിയും സമാധാനവും ലോകത്തിന് പകർന്ന അദ്ദേഹത്തിന്റെ വിയോഗം ബഹ്റൈനിന് തീരാനഷ്ടമാണെന്നും രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ആക്റ്റിങ് ജനറൽ സെക്രട്ടറി ഒ.കെ കാസിം എന്നിവർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.