മനാമ: കോവിഡ് ദുരിത കാലത്ത് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളെ പരമാവധി ദ്രോഹിച്ച പിണറായി സർക്കാരിനെതിരെ ഈ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ പ്രവാസി കുടുംബങ്ങളും മറ്റു വോട്ടര്മാരും വിധി എഴുതണമെന്ന് കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

വികസന വിരുദ്ധവും സ്വജനപക്ഷപാതവും അഴിമതിയും കെടുകാര്യസ്ഥതയും ഈ സർക്കാരിന്റെ മുഖമുദ്ര ആയി മാറിയിരിക്കുന്നു. രാഷ്ട്രീയ എതിരാളികളോട് പ്രതികാര രാഷ്ട്രീയ സമീപനം സ്വീകരിക്കുന്ന സിപിഎം നയവും അപഹസ്യമായി മാറിയിരിക്കുന്നു.

ഇതെല്ലാം തിരിച്ചറിഞ്ഞു കൊണ്ട് ഉൾബുദ്ധരായ വോട്ടർമാർ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്ഥികൾക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് കെഎംസിസി ഉറച്ചു വിശ്വസിക്കുന്നത്.

കോവിഡ് കാലത്തു തൊഴിൽ നഷ്ടവും രോഗ ഭീതിയും കൊണ്ട് കേരളത്തിൽ തിരിച്ചെത്തിയ പ്രവാസികളെ രോഗവാഹകർ എന്നു പ്രചരിപ്പിച്ചു നാട്ടുകാരിൽ ശത്രുത മനോഭാവം സൃഷ്ടിച്ചത് കേരള സർക്കാരിന്റെ പിടിപ്പു കേടിന്റെ ഫലമായിരുന്നു. ലോകത്തു ഒരിടത്തും ഇല്ലാതിരുന്ന 28 ദിവസത്തെ കൊറന്റൈൻ അടിച്ചേല്പിച്ചു് പ്രവാസികളെ രോഗം പരത്തുന്നവരായി ചിത്രീകരിച്ചു. കേരളത്തിലെആരോഗ്യവകുപ്പിന് ഒന്നാം സ്ഥാനം ലഭിക്കുന്നതിന് വേണ്ടി മലയാളികളെ വിദേശങ്ങളിൽ മരണത്തിനു വിട്ട് കൊടുത്ത ക്രൂരതക്ക് നാം സാക്ഷ്യം വഹിച്ചു.

കെഎംസിസി ഉൾപ്പെടെയുള്ള സംഘടനകൾ നാട്ടിൽ പ്രത്യക്ഷമായി സമര രംഗത്തു ഇറങ്ങിയപ്പോളാണ് പ്രവാസികൾക്ക് സ്വന്തം നാട്ടിൽ തിരിച്ചെത്താൻ പച്ചകൊടി കാണിച്ചത്.Udf എംപി മാരുടെയും നേതാക്കളുടെയും ശക്തമായ ഇടപെടൽ കൊണ്ട് പിണറായി സർക്കാറിനെ പ്രവാസി വിഷയത്തിൽ തിരുത്തിക്കാൻ സാധിച്ചു.ഇതൊന്നും പെട്ടെന്ന് മറക്കാൻ കഴിയില്ലെന്നതിനാൽ ഈ പഞ്ചായത്ത്/മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ LDF തിരിച്ചടി ഏറ്റു വാങ്ങുമെന്ന് കെഎംസിസി ബഹ്റൈൻ വിശ്വസിക്കുന്നു.

ജനാധിപത്യ വിശ്വാസികൾ പിണറായി സർക്കാരിനെതിരെ കൈകോർക്കുന്നതും നല്ല സൂചനയാസി കെഎംസിസി കാണുന്നു.
അലൻ താഹ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പിണറായി സർക്കാർ സ്വീകരിച്ച ഫാഷിസ്റ്റ് സമീപനങ്ങൾ എല്ല വിഭാഗം ജനങ്ങളെയും സർക്കാരിനെതിരെ തിരിച്ചതായ കെഎംസിസി വിലയിരുത്തുന്നു.

എല്ലാറ്റിനും ഉപരിയായി സംഘ് പരിവാർ ശക്തികളുമായി സിപിഎം അനുവർത്തിച്ചു വരുന്ന ഒത്തുകളിയും മതേതര കേരളം തിരിച്ചറിഞ്ഞിരിക്കുന്നു.പാലത്തായി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കുറ്റവാളികളെ സംരക്ഷിക്കാൻ പൊലീസ് കാണിച്ച നിഷ്‌ക്രിയത്വം ഏറെ വിമര്ശിക്കപ്പെട്ടതാണല്ലോ.

ചുരുക്കത്തിൽ ഇരയോടൊപ്പം നിൽക്കുകയും വേട്ടക്കാരനോടൊപ്പം ഓടുകയും ചെയ്യുന്ന കാപട്യമാണ് അടുത്ത കലത്തായി സിപിഎ മ്മും സർക്കാരും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.ഇതിനെതിരായ പ്രത്യക്ഷമായ വിധി എഴുത്തായി ഈ തിരഞ്ഞെടുപ്പ് ഫലം മാറുമെന്ന് ബഹ്റൈൻ കെഎംസിസി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ബഹ്റൈനിലും ഊർജ്ജിതമാക്കാനും സമാന മനസ്‌കരുമായി സഹകരിച്ചു പ്രവർത്തിക്കാനും തീരുമാനിച്ചു . ഇതു സംബന്ധിയായ നടന്ന നേതൃയോഗത്തിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. കുട്ടൂസ മുണ്ടേരി, ഷാഫി പാറകട്ട, ശംസുദ്ദീൻ വെള്ളികുളങ്ങര, ഗഫൂർ കൈപ്പമംഗലം, കെ.പി. മുസ്തഫ ചർച്ചയിൽ പങ്കെടുത്തു.ആക്ടിങ് ജനറൽ സെക്രട്ടറി ഒ.കെ.കാസിം സ്വാഗതവും എം.എ. റഹ്മാൻ നന്ദിയും പറഞ്ഞു.