- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂസഫ് കൊയിലാണ്ടിയുടെ മാതാവിന്റെ വിയോഗത്തിൽ ബഹ്റൈൻ കെഎംസിസി അനുശോചനം രേഖപ്പെടുത്തി
മനാമ. ബഹ്റൈൻ കെഎംസിസി മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ജില്ലാ പ്രെസിഡന്റുമായ ഇപ്പോൾ ഐ സി എസ് സ്‌കൂൾ സെക്രട്ടറിയുമായ പി പി യൂസഫ് (കൊയിലാണ്ടി) യുടെ മാതാവ് പുത്തൻ പുരയിൽ സൈനബയുടെ നിര്യാണത്തിൽ ബഹ്റൈൻ കെഎംസിസി അനുശോചനം രേഖപ്പെടുത്തി.
വീട്ടിലെത്തുന്ന നിരവധി പൊതു പ്രവർത്തകരെ നിറഞ്ഞ പുഞ്ചിരിയോടെയും തുറന്ന മനസ്സോടെയും അൽ ഹിദായയുടെ പൂമുഖത്ത് സ്വീകരിച്ചിരുന്ന സൈനബ ഉമ്മയുടെ വിയോഗത്തിൽ ദുഃഖർത്തരായ യൂസഫ് കൊയിലാണ്ടിയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായി ബഹ്റൈൻ കെഎംസിസി നേതാക്കൾ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
യൂസഫ് കൊയിലാണ്ടിയുടെ മാതാവിന്റെ നിര്യാണത്തിൽ ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയും അനുശോചിച്ചു. ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നാട്ടിലെ കോർഡിനേറ്റർ കൂടിയാണ് യൂസഫ് കൊയിലാണ്ടി.
പരേതക്ക് വേണ്ടി പ്രാർത്ഥിക്കാനും കോവിഡ് പ്രോട്ടോകോൾ നിയമങ്ങൾ പാലിച്ചു മയ്യിത്ത് നമസ്‌കരിക്കാനും ബഹ്റൈൻ കെഎംസിസി നേതാക്കൾ അറിയിച്ചു.