മനാമ: ബഹ്റൈൻ ദേശീയദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള ജീവസ്പർശം രക്തദാന വിങ് സംഘടിപ്പിക്കുന്ന 34ാമത് രക്തദാന ക്യാമ്പ് ഇന്ന്‌നടക്കും. രാവിലെ 7 മണി മുതൽ സൽമാനിയ മെഡിക്കൽ സെന്ററിൽ വച്ചാണ് ക്യാമ്പ് നടത്തുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി മുൻകൂട്ടി രജിസ്റ്റർ ചെയ്തവരെ ഉൾപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ജീവസ്പർശം രക്തദാന ക്യാമ്പ് സ്വാഗതസംഘം ചെയർമാൻ ഷറഫുദ്ദീൻ മാരായമംഗലം കൺവീനർ പി.കെ ഇസ്ഹാഖ് എന്നിവർ അറിയിച്ചു.

കോവിഡ് നിയന്ത്രണമുള്ളതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് സമയം അനുവദിച്ച് രക്തദാനം നൽകാവുന്ന തരത്തിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ ഏവരും രജിസ്റ്റർ ചെയ്ത് പങ്കാളികളാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു