മനാമ. എം എസ് എഫ് കോഴിക്കോട് ജില്ല കമ്മിറ്റി അംഗം മൻസൂർ ഒഞ്ചിയത്തിന് നേരെ സി പി എം നടത്തിയ വധശ്രമത്തിൽ ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിലെ പരാജയത്തിൽ അരിശം പൂണ്ട സിപിഎം ക്രിമിനൽ സംഘം ഒഞ്ചിയം ലീഗ് ഓഫീസിനു മുമ്പിലുള്ള റോഡിലൂടെ നടന്നു വരികയായിരുന്ന മൻസൂറിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയായിരുന്നു.നാട്ടിലെ സമാധാനം തകർക്കാനുള്ള ഹീന ശ്രമത്തെ കമ്മിറ്റി അപലപിച്ചു.

നിന്നെ കൊല്ലും എന്ന് ആക്രോശിച്ചു വടി വാൾ തലക്ക് നേരെ രണ്ട് തവണ വീശുകയായിരുന്നു. ഒഴിഞ്ഞു മാറിയ മൻസൂർ പ്രാണ രക്ഷാർദ്ധം വീട്ടിലേക്ക് ഓടിക്കയറിയതിനാൽ തലനാരിഴക്ക് രക്ഷപ്പെടുകയാണുണ്ടായത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ഒഞ്ചിയം പഞ്ചായത്ത് ഭരണം നഷ്ടമായതും മുസ്ലിം ലീഗ് നേടിയ വിജയവും ആണ് മൻസൂറിനെ വധിക്കാനുള്ള സി പി എം ശ്രമത്തിന് പിന്നിൽ. സംഭവത്തിൽ ജില്ലാ കമ്മിറ്റി പ്രതിഷേധിക്കുകയും കുറ്റക്കാരെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി ഫൈസൽ കണ്ടിത്താഴ എന്നിവർ പറഞ്ഞു.