- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എം സി സി മുഹറഖ് ഏരിയ കമ്മറ്റി അനുസ്മരണ യോഗവും മയ്യത്ത് നിസ്‌കാരവും നടത്തി
കെ എം സി സി മുഹറഖ് ഏരിയ കമ്മറ്റിയുടെ മുൻ ജനറൽ സിക്രട്ടറി കെ കെ സി മുനീറിന്റെ പിതാവ് കഴിഞ്ഞ ദിവസം നാദാപുരത്ത് മരണമടഞ്ഞ കെ കെ സി അബുറഹിമാന്റെ മയ്യത്ത് നിസ്‌കാരവും അനുശോ ചനയോഗവും മുഹറഖ് ഏരിയ കെ എം സി സി ഓഫീസിൽ വെച്ച് നടന്നു. മയ്യത്ത് നിസ്‌കാരത്തിനും പ്രാർത്ഥതനക്കും പി.കെ മുഹമ്മദ് മുസ്ലിയാർ ചേലക്കാട് നേതൃത്യം നൽകി.
ഏരിയ പ്രസിഡന്റ് എം പി അബ്ദുൾ കരീം (റിയോ)യുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ ഇയ്യോത്തിൽ അബദുറഹിമാൻ സ്വാഗത പ്രഭാഷണം നടത്തി സിക്രട്ടറിയേറ്റ് മെമ്പർ അബ്ദുൾ കരീം കുള മുള്ളതിൽ യോഗം ഉൽഘാടനം ചെയ്തു. യോഗത്തിൽഎൻ കെ അബ്ദുൾ കരീം മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.മുഹറഖ് ഏരിയ കമ്മറ്റി നേതാക്കളും പ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ അശ്‌റഫ് ബാങ്ക് റോഡ് നന്ദി പറഞ്ഞുകഴിഞ്ഞ ദിവസം മുഹറഖ് ഏരിയ കമ്മറ്റി നേതാക്കൾ മുനീറിന്റെ വീട് സന്ദർഷിച്ച് അനുശോചനം അറിയിച്ചിരുന്നു