- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തണലേകാൻ കരുത്ത് പകർന്ന് കെ.എം.സി.സി ബഹ്റൈൻ; തിരുവനന്തപുരം സി.എച്ച് സെന്റർ ഡോർമെട്രി നവീകരണ ഫണ്ട് കൈമാറി
മലപ്പുറം: നിർധന രോഗികൾക്കും ആശ്രിതർക്കും സമാശ്വാസമേകുന്ന സി.എച്ച് സെന്ററിന്റെ തലസ്ഥാനത്തെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് കെ.എം.സി.സി ബഹ്‌റൈൻ സി.എച്ച് സെന്റർ ചാപ്റ്റർ. തിരുവനന്തപുരം സി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന ഡോർമെട്രി നവീകരണത്തിനാണ് കടൽകടന്ന് സി.എച്ച് സെന്റർ ബഹ്‌റൈൻ ചാപ്റ്ററിന്റെ സഹായമെത്തിയത്. ഡോർമെട്രി നവീകരണത്തിന് സി.എച്ച് സെന്റർ ബഹ്റൈൻ ചാപ്റ്റർ നൽകുന്ന ഫണ്ട് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ കൈമാറി.
ഫണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സിഎച്ച് സെന്റർ ബഹ്റൈൻ ചാപ്റ്റർ ട്രഷററും കെ.എം.സി.സി ബഹ്‌റൈൻ സീനിയർ വൈസ് പ്രസിഡന്റുമായ കുട്ടൂസ മുണ്ടേരി, കെ.എം.സി.സി ട്രഷറർ റസാഖ് സാഹിബ് മൂഴിക്കൽ എന്നിവർ ഏൽപ്പിച്ചു.
ഇ.ടി മുഹമ്മദ് ബഷീർ, പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ടി.പി മുഹമ്മദലി, അലി കൊയിലാണ്ടി എന്നിവരും സംബന്ധിച്ചു.