ജിദ്ദ: മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരണപ്പെട്ടു. മലപ്പുറം മേൽമുറി - 27 സ്വദേശിയുമായ പുത്തൻകുടിയിൽ ഭരതൻ (54) ആണ് ശനിയാഴ്ച കാലത്ത് മരിച്ചത്. ജിദ്ദയിലെ ജാമിയ ഖുവൈസ ഏരിയയിൽ ഗ്രോസറി ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. സുലൈമാനിയ്യയിലെ ഒരു ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

പരേതരായ കുഞ്ഞിക്കുട്ടൻ - ചീരുദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഉദയ (ഇരുമ്പുഴി വടക്കുംമുറി). ഇവർക്ക് മൂന്ന് മക്കളുണ്ട്.

മൃതദേഹം നാട്ടിൽ കൊണ്ടു പോകും. ഇതിനുള്ള നടപടികൾക്കായി ജിദ്ദ യിലെ കെ എം സി സി വെൽഫെയർ വിങ് രംഗത്തുണ്ട്.