ദുബൈ : കോവിഡ് 19 പശ്ചാത്തലത്തിൽ, യു എ ഇ യിൽ വിസ നിയമങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ചും, തൊഴിൽ നിയമങ്ങളിൽ വന്ന ഭേദഗതികളെക്കുറിച്ചു0, ബിസിനസ് സംബന്ധമായ നിയമങ്ങളെ സംബന്ധിച്ചും,പ്രതിസന്ധിയിലായ പ്രവാസികൾക്ക്, സംവദിക്കാനായി ദുബായ് കെ എം സി സി ലീഗൽ സെൽആഭിമുഖ്യത്തിൽ 2021 മാർച്ച് 26 ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മുതൽ 4 മണി വരെ 'നിയമ സഹായ വെബ്ബിനാർ സംഘടിപ്പിക്കുന്നു.

ദുബായ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റിയുടെ അനുമതിയോടെ നടത്തുന്ന വെബ്ബിനറിലൂടെപ്രവാസികൾക്ക് തൊഴിൽ, വിസ, യാത്ര, മറ്റു നിയമ പ്രശ്‌നങ്ങൾ എന്നിവ യു എ ഇ യിൽ നിയമ മേഖലയിൽപ്രവർത്തിക്കുന്ന പ്രമുഖ അഭിഭാഷകരുമായി മുഖാമുഖം സംസാരിച്ചു നിയമോപദേശം തേടാം.

വെബ്ബിനറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ റജിസ്‌ട്രേഷന് വേണ്ടി കെ എം സി സി ലീഗൽ സെൽചെയർമാൻ അഡ്വ. ഇബ്രാഹിം ഖലീൽ (0558703836) ജന.കൺവീനർ അഡ്വ.മുഹമ്മദ് സാജിദ് (0509465503)എന്നിവരുമായി ബന്ധപ്പെടുക.

പ്രവാസികൾ വിദേശത്തും നാട്ടിലും നേരിടുന്ന നിയമ പ്രശ്‌നങ്ങൾക്ക് ഈ മേഖലയിൽ വർഷങ്ങളായിപരിചയ സമ്പത്തുള്ള പ്രമുഖ അഭിഭാഷകരുടെ നിയമോപദേശം സൗജന്യമായി കെ എം സി സി ലീഗൽസെല്ലിൽ നിന്നും ലഭിക്കും.