- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോൾഡൺ ബഷീർ വടകരയുടെ വിയോഗത്തിൽ കെ.എം.സി.സി ബഹ്റൈൻ അനുശോചിച്ചു
മനാമ: ബഹ്റൈനിലെ കാരുണ്യരംഗത്തെ നിറസാന്നിധ്യവും പ്രമുഖ വ്യവസായിയുമായ ഗോൾഡൺ ബഷീർ വടകരയുടെ വിയോഗത്തിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം ഏറെ ഞെട്ടലുളവാക്കുന്നതാണെന്നും പവിഴദ്വീപിലെ പ്രവാസികൾക്ക് തീരാനഷ്ടമാണെന്നും കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളികുളങ്ങര, ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ബഹ്റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന അദ്ദേഹം കെ.എം.സി.സിയുമായി നല്ല ബന്ധമായിരുന്നു സൂക്ഷിച്ചിരുന്നത്. നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ പിന്തുണ ലഭിച്ചിട്ടുണ്ട് ഏവരുമായും നല്ല സൗഹൃദം നിലനിർത്തിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായും ഏവരും അദ്ദേഹത്തിന് പ്രാർത്ഥിക്കണമെന്നും നേതാക്കൾ പറഞ്ഞു.