മനാമ: പ്രൊഫ. സിദ്ധീഖ് ഹസ്സന്റെ വിയോഗത്തിൽ കെ എം സി സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.ഇസ്ലാമിക പ്രബോധന രംഗത്തും ജീവകാരുണ്യ മേഖലയിലും മാതൃകാ പരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിസജീവ സാന്നിധ്യമായ സിദ്ധീഖ് ഹസ്സന്റെ വിയോഗം തീരാനഷ്ടമാണെന്ന് കെ എം സി സി ബഹ്റൈൻ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളിക്കുളങ്ങര, ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ അനുശോചന കുറിപ്പിൽ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥനകൾ നടത്തണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.