=മനാമ: പവിഴദ്വീപിൽ കാരുണ്യപ്രവർത്തന രംഗത്ത് സജീവസാന്നിധ്യമായ കെഎംസിസി ബഹ്റൈൻ കമ്മിറ്റിക്ക് ക്യാപിറ്റൽ ഗവർണറേറ്റ് നൽകുന്ന റമദാൻ കിറ്റുകൾ അർഹരായവർക്ക് നൽകിത്തുടങ്ങി. കെഎംസിസി ബഹ്റൈനിന്റെ മാതൃകാപ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞാണ് ബഹ്റൈൻ ഭരണകൂടം ഇഫ്താർ കിറ്റുകൾ നൽകിയത്.

ഉമ്മുൽ ഹസം ചാരിറ്റി വിങ് ഓഫീസിൽ നടന്ന ചടങ്ങിൽ ഗവർണറേറ്റ് ചാരിറ്റി ഹെഡ് യൂസഫ് ലോറിയിൽനിന്ന് വളണ്ടിയർ ക്യാപ്റ്റൻ സിദ്ധീഖ് കണ്ണൂർ ഇഫ്താർ കിറ്റുകൾ സ്വീകരിച്ചു. കെഎംസിസി സെക്രട്ടറി എപി ഫൈസൽ, വൺ ബഹ്റൈൻ എംഡി ആന്റണി പൗലോസ്, കെഎംസിസി വളണ്ടിയർമാർ എന്നിവർ സംബന്ധിച്ചു. ദിനേന ലഭിക്കുന്ന
ഇഫ്താർ കിറ്റ് വിതരണത്തിന് ബഷീർ, ഹുസൈൻ മക്യാട്, റിയാസ് മണിയൂർ, മൊയ്തീൻ പേരാമ്പ്ര, അൻവർ സാലിഹ്, റഫീഖ് കാസർകോട്, റിയാസ് മലപ്പുറം, ഫത്താഹ് തളിപ്പറമ്പ, സിറാജ് പേരാമ്പ്ര, ഇല്യാസ് വളപട്ടണം എന്നിവർ നേതൃത്വം നൽകി.

ബഹ്റൈനിലെ ഓരോ ഏരിയയും കൂടാതെ ലേബർ ക്യാമ്പുകളും കേന്ദ്രീകരിച്ചാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ഇതിനായി കെഎംസിസിയുടെ കീഴിൽ ഒരു വളണ്ടിയർ വിങ് തന്നെ പ്രവർത്തിച്ചുവരുന്നുണ്ട്. നിലവിൽ നടത്തിവരുന്ന കോവിഡ് പ്രതിരോധസേവനങ്ങൾക്ക് പുറമെയാണ് റമദാനിൽ വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നത്.

കെഎംസിസി ബഹ്റൈൻ നടത്തിവരുന്ന കാരുണ്യപ്രവർത്തനങ്ങളിൽ സഹകരിക്കാൻ താൽപ്പര്യമുള്ളവർ കെഎംസിസിയുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ അഭ്യർത്ഥിച്ചു.