- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യുമോണിയ ബാധിച്ച് നാട്ടിൽ ചികിത്സയിലുള്ള പ്രവാസിക്ക് വേണ്ടി കെ എം സി സി സ്വരൂപിച്ച ഫണ്ട് കുടുംബത്തിന് കൈമാറി
ജിദ്ദ: ന്യുമോണിയ ബാധിച്ച് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രവാസിക്ക് തൃക്കലങ്ങോട് പഞ്ചായത്തത് ഗ്ലോബൽ കെഎംസിസി സ്വരൂപിച്ച ധന സഹായം കൈമാറി. തൃക്കലങ്ങോട് പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി അംഗവും ജിസാൻ ദർബ് ഏരിയ കെ എം സി സി പ്രവർത്തകനും അൽ നൂർ സൂപ്പർ മാർക്കറ്റ് ജീവനക്കാരനുമായ മഞ്ഞപ്പറ്റ മുഹമ്മദ് ശരീഫ് ആണ് ചികിത്സയിലുള്ളത്. ഇദ്ദേഹത്തിന്റെ ചികിത്സാർത്ഥം കെ എം സി സി സ്വരൂപിച്ച ഫണ്ട് തൃക്കലങ്ങോട് പഞ്ചായത്തത് ഗ്ലോബൽ കെ എം സി സി പ്രസിഡന്റ് കെ ടി ജലീൽ, സെക്രട്ടറി ഷൗക്കത്ത് ബാപ്പു എന്നിവർ ചേർന്നാണ് കുടുംബത്തിന് കൈമാറിയത്.
ചടങ്ങിൽ ഗ്ലോബൽ കെ എം സി സി ഓർഗനൈസിങ് സെക്രട്ടറി റഫീഖ് തച്ചുണ്ണി, എക്‌സിക്യൂട്ടീവ് അംഗവും പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പറുമായ കെ. സാബിരി, മുസ്ലിം ലീഗ് പ്രസിഡന്റ് ഇ. ടി മൊയീൻ കുട്ടി, യൂസുഫ് മേച്ചേരി, കെ. പി ഷാജി, താന്നിക്കൽ ഷാജി എന്നിവരും സംബന്ധിച്ചു.