- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈദ് ദിനത്തിൽ ബഹ്റൈൻ കെ എം സി സി യുടെ കാരുണ്യ ഹസ്തം
ഈദ് ദിനത്തിൽ ബഹ്റൈൻ കെ എം സി സി യുടെ കാരുണ്യ ഹസ്തംകെ എം സി സി മെഡി കെയർ വിങ് കാൻസർ രോഗികൾക്കുള്ള മരുന്നുകൾ കൈമാറി. കാൻസർ രോഗികളുടെ ചികിത്സക്കുള്ള ഒന്നര ലക്ഷം രൂപ വില മതിക്കുന്ന മരുന്നുകൾ കെ എം സി സി ബഹ്റൈൻ മെഡി കെയർ കോഡിനേറ്റർ മരായ റഷീദ് ആറ്റൂർ , സഹിൽ തൊടുപുഴ എന്നിവർ ക്യാൻസറ് കെയർ ഗ്രൂപ്പ് പ്രസിഡന്റ് ഡോക്ടർ. പി വി ചെറിയാൻ, ജനറൽ സെക്രട്ടറി കെ ടി സലിം എന്നിവർക്ക് കൈമാറി.
ക്യാൻസർ ചികിത്സക്ക് വേണ്ടി നാട്ടിൽ നിന്നും എത്തിച്ച EVERMIL - 10MG IBRUTINIB (IBRUNAT)-140MG, എന്നീ മരുന്നുകൾ ഓന്ക്കോളജി ഡോക്ടർ മാർ കുറിപ്പിലൂടെ നിർദേക്ഷിക്കുന്ന ക്യാൻസർ രോഗികൾക്ക് സൗജന്യമായി നൽകുന്നതിന്നു വേണ്ടിയാണ് കെ എം സി സി മെഡി കേയർ ടീം കാൻസർ കെയർ ഗ്രൂപ്പ് നു ഇവ കൈമാറിയിരിക്കുന്നത് .
ഈ മരുന്നുകൾ ലഭിക്കുവാൻ 34164333, 33750999 എന്നീ നമ്പർ കളിൽ ബന്ധപ്പെടാവുന്നതാണ്..ബഹ്റൈൻ കെ എം സി സി സംസ്ഥാന കമ്മിറ്റി യുടെ ഭാഗമായി കെ എം സി സി മെഡി കേയർ ടീം കോവിഡ് പ്രതിസന്ധി യിൽ പ്രയാസപ്പെടുന്ന നിരവധി രോഗികൾക്ക് തീർത്തും സൗജന്യമായി ധാരാളം മരുന്നുകൾ ഇതിനോടകം നല്കിയിരിക്കുന്നു.