- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിഷാം അൽ അദ്വാനിന്റെ വിയോഗത്തിൽ കെ എം സി സി ബഹ്റൈൻ അനുശോചിച്ചു
മനാമ: എൽ എം ആർ എ മുൻ മീഡിയ കോ ഓർഡിനേറ്റർ ഹിഷാം അൽ അദ്വാനിന്റെ വിയോഗത്തിൽ കെ എം സി സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. വർഷങ്ങളായി
കെ എം സി സിയുമായി അടുത്തബന്ധം പുലർത്തി വന്നിരുന്ന അദ്ദേഹത്തിന്റെ വിയോഗവാർത്ത ഏറെ വേദനാജനകമാണെന്നും എൽ എം ആർ എയുമായുള്ള കെ എം സി സിയുടെ ബന്ധത്തിന് തുടക്കമിട്ട വ്യക്തിയായിരുന്നു അദ്ദേഹമെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.
സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ കണ്ട് പ്രവർത്തിച്ചിരുന്ന അദ്ദേഹം പ്രവാസികളോട് ഏറെ സ്നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നത്. കെ എം സി സിയുടെ പ്രവർത്തനങ്ങളിൽ തല്പരനായിരുന്ന അദ്ദേഹം നൽകിയ സഹകരണ- സഹായങ്ങൾ വിലമതിക്കവാത്തതാണ്. ഉദ്യോഗസ്ഥതലങ്ങളിൽ നിന്ന് വേണ്ട പിന്തുണയും സഹായങ്ങളുമായി എന്നും കെ എം സി സിയെ ചേർത്തുപിടിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം വലിയ വിടവാണ് ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും പ്രാർത്ഥനകളിൽ അദ്ദേഹത്തെ ഉൾപ്പെടുത്തണമെന്നും നേതാക്കൾ അനുശോചന കുറിപ്പിൽ പറഞ്ഞു.