- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി പുനരധിവാസ പദ്ധതി നടപ്പിലാക്കണം: മാറാക്കര ഗ്ലോബൽ കെഎംസിസി
ജിദ്ദ: പ്രവാസികൾ അനുഭവിക്കുന്ന യാത്ര പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ നയതന്ത്ര ഇടപെടൽ തുടരണമെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും മാറാക്കര ഗ്ലോബൽ കെഎംസിസി യോഗം ആവശ്യപ്പെട്ടു. കോവിഡ് കാരണം ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് അടിയന്തിര സഹായം പ്രഖ്യാപിക്കണമെന്നും സ്വയം തൊഴിൽ ആരംഭിക്കാൻ പലിശ രഹിത വായ്പ അനുവദിക്കുകയും ആവശ്യമായ മാർഗ നിർദ്ദേശം നൽകുകയും ചെയ്യണമെന്നും യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യയിൽ നിന്നും നേരിട്ട് വിമാന സർവീസ് ഇല്ലാത്ത സഊദി അറേബ്യ, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് തിരിച്ചു പോവാൻ ചെലവ് വളരെ കൂടുതൽ ആയതിനാൽ തിരിച്ചു പോവാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്ക് മൂന്ന് ലക്ഷം രൂപ പലിശ രഹിത വായ്പ ലഭ്യമാക്കണമെന്നും റേഷൻ കാർഡ് തരം തിരിക്കുന്നതിനു വീടിന്റെ വലിപ്പം എന്ന മാനദണ്ഡം ഒഴിവാക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
സൂം ഓൺലൈൻ പ്ലാറ്റുഫോമിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ബക്കർ ഹാജി കരേക്കാട് അധ്യക്ഷത വഹിച്ചു. ഹംസക്കുട്ടി ഹാജി മേൽമുറി യോഗം ഉദ്ഘാടനം ചെയ്തു. ബഷീർ കുഞ്ഞു കാടാമ്പുഴ മുഖ്യ പ്രഭാഷണം നടത്തി.
കെ. പി ബീരാൻ കുട്ടി കരേക്കാട്, കുഞ്ഞി മുഹമ്മദ് കൊളമ്പൻ, പി. ടി അഷ്റഫ് മാസ്റ്റർ, സി. വി കുഞ്ഞു, ഒ. കെ കുഞ്ഞിപ്പ, പി. വി ശരീഫ് കരേക്കാട്, പി. ടി അബൂബക്കർ, ഫഖ്റുദ്ധീൻ മാറാക്കര, അഷ്റഫലി പുതുക്കുടി, മുഹമ്മദ് കല്ലിങ്ങൽ, സലാം വെട്ടിച്ചിറ, സൈദ് മാറാക്കര, മുഹമ്മദ് ഷമീം, ബാപ്പു ചേലക്കുത്ത്, അമീർ കാരക്കാടൻ, റഷീദ് മാറാക്കര തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
അസ്മിൽ ഷാൻ ഖിറാഅത് നടത്തി. മാറാക്കര ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി നാസർ ഹാജി കാടാമ്പുഴ സ്വാഗതവും ട്രഷറർ അബൂബക്കർ രണ്ടത്താണി നന്ദിയും പറഞ്ഞു.