ദുബായ് : കോവിഡ് 19 പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ പ്രവാസികൾക്ക്, യു എ ഇ യിലെ തൊഴിൽ,യാത്ര നിയമങ്ങളിൽ സാന്ദർഭികമായി വന്ന ഭേദഗതികളെക്കുറിച്ചു സംവദിക്കാനായി ദുബായ് കെ എം സി സിലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ 'വെബ്ബിനാർ' സംഘടിപ്പിച്ചു. ദുബായ് കമ്യൂണിറ്റിഡെവലപ്‌മെന്റ് അഥോറിറ്റിയുടെ അനുമതിയോടെ ഇതു മൂന്നാം തവണയാണ് യു എ ഇ യിലെ പ്രമുഖഅഭിഭാഷകരുടെ നേതൃത്വത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചത്.

വിവിധ സ്ഥലങ്ങളിൽ നിന്നുമായി തൊഴിലാളികളും, തൊഴിലുടമകളുമായ ആളുകൾ തൊഴിൽ, പാസ്‌പോർട് ,വിസ, യാത്ര, താമസം, ബിസിനസ്, തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങൾഅഭിഭാഷകരുമായി മുഖാമുഖം സംവദിച്ചു, പരിഹാര മാർഗങ്ങൾ ആരാഞ്ഞു.

ദുബായ് കോടതിയിലെ പ്രമുഖ അഭിഭാഷകൻ അഡ്വ.മുസാബ് അലി അൽ നഖ്ബി വെബ്ബിനാർ
ഉദ്ഘാടനം ചെയ്തു. ലീഗൽ സെൽ ചെയർമാൻ അഡ്വ.ഇബ്രാഹിം ഖലീൽ അധ്യക്ഷത വഹിച്ചു.

അഡ്വ.മുഹമ്മദ് റാഫി, അഡ്വ.അഷ്റഫ് കൊവ്വൽ, അഡ്വ.നാസിയ തുടങ്ങിയവർ പങ്കെടുത്തു.ലീഗൽ സെൽ ജന.കൺവീനർ അഡ്വ.മുഹമ്മദ് സാജിദ് സ്വാഗതവും, അഡ്വ.ഫൈസൽ നന്ദിയും പറഞ്ഞു