മനാമ: കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ സ്റ്റുഡന്റ്സ് വിംഗിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി 'സമ്മറൈസ്' എന്ന പേരിൽ നടത്തുന്ന ദ്വൈമാസ സമ്മർ ക്യാംപിന് 23ന് തുടക്കമാകും. വിദ്യാർത്ഥികളിലെ അഭിരുചിയും പഠനമികവും കലാ-കായിക ശേഷികളും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപ് നടത്തുന്നത്. സൂം വഴി ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ചടങ്ങിൽ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും പ്രഭാഷകനുമായ റാഷിദ് ഗസ്സാലി ക്യാംപിന്റെ ഉദ്ഘാടനം നിർവഹിക്കും. എം എസ് എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ മുഖ്യാതിഥി ആയിരിക്കും

രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് രണ്ട് മാസം നിണ്ടുനിൽക്കുന്ന ക്യാംപിലൂടെ പെയ്തോൺ പ്രോഗാം, വ്ളോഗ്, പ്രെസന്റേഷൻ സ്‌കിൽ, ചിത്രരചന, കാലിഗ്രഫി, ഗെയിം ഡെവലപിങ്, വിഡിയോ എഡിറ്റിങ്, ആർട്ട് ആൻഡ് ക്രാഫ്റ്റ് തുടങ്ങിയവയി പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.

ഉദ്ഘാടന സംഗമത്തിൽ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഗഫൂർ കയ്പമംഗലം, ആക്ടിങ് ജന. സെക്രട്ടറി കെ.പി മുസ്തഫ, സെക്രട്ടറിയും സ്റ്റുഡന്റ്സ് വിങ് ചെയർമാനുമായ എപി ഫൈസൽ, വർക്കിങ് ചെയർമാൻ നൂറുദ്ധീൻ മുണ്ടേരി, ജനറൽ കൺവീനർ പിവി മൻസൂർ തുടങ്ങിയവർ പങ്കെടുക്കും.