മനാമ. ബഹ്റൈൻ കെഎംസിസി പാലക്കാട് ജില്ലാ ആക്ടിങ് പ്രസിഡന്റ് ഹാരിസ് വി വി തൃത്താലയുടെ ഭാര്യാ പിതാവും, ബഹ്റൈൻ കെഎംസിസി വനിതാ വിങ് ട്രഷറർ ഷക്കീല ഹാരിസിന്റെ പിതാവുമായ മുണ്ടം പള്ളത്ത് അബ്ദുൽ അസീസ് (65) ന്റെ നിര്യാണത്തിൽ ബഹ്റൈൻ കെഎംസിസി അനുശോചിച്ചു.

മുൻ പ്രവാസി കൂടിയായ അബ്ദുൽ അസീസിന്റെ നിര്യാണത്തിൽ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കു കൊള്ളുന്നതായി ബഹ്റൈൻ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, ആക്ടിങ് ജനറൽ സെക്രട്ടറി കെ പി മുസ്തഫ വനിതാ വിങ് പ്രസിഡന്റ് നസീമ ജലീൽ , ജനറൽ സെക്രട്ടറി ഹംഷീറ ഇബ്രാഹീം എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ഭാര്യ : ഫാത്തിമഷാഹിദ , ഷംല , ഷക്കീല , ഷനില , ഷഫീല എന്നിവർ മക്കളും,
നാസർ (ദുബൈ ),മൻസൂർ , ഹാരിസ് (ബഹ്റൈൻ ),ഷെഫീർ ,ജലീൽ ഖത്തർ. എന്നിവർ മരുമക്കളുമാണ്.പരേതന് വേണ്ടി മയ്യത്ത് നമസ്‌കരിക്കാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്താനും ഭാരവാഹികൾ അറിയിച്ചു.