- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാറാക്കര ഗ്ലോബൽ കെഎംസിസി മുഖ്യമന്ത്രിക്ക് നിവേദനം നൽകി
ജിദ്ദ: കോവിഡ് പ്രതിസന്ധി കാരണം പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി മാറാക്കര ഗ്ലോബൽ കെഎംസിസി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മുഖ്യമന്ത്രി പിണറായി വിജയന് നൽകാനുള്ള മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ നിവേദനം ചെയർമാൻ ബക്കർ ഹാജി കരേക്കാട് കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾക്ക് കൈമാറി.
പ്രവാസികൾ അനുഭവിക്കുന്ന യാത്ര പ്രതിസന്ധി പരിഹരിക്കാൻ സഊദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങളുമായി എയർ ബബിൾ കരാർ ഉണ്ടാക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുക, പ്രവാസികളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കുക, ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ പലിശ രഹിത വായ്പ അനുവദിക്കുക, പ്രവാസികളുടെ മടക്ക യാത്രക്ക് ഭീമമായ സംഖ്യ ചെലവ് വരുന്നതിനാൽ തിരിച്ചു പോകുന്നവർക്കായി പ്രത്യേക ലോൺ അനുവദിക്കുക, കോവിഡ് ബാധിച്ചു വിദേശത്ത് വെച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക തുടങ്ങിയവയാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ.
കേരള സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികൾ കോവിഡ് സാഹചര്യത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി പരിഹാരം കാണാൻ ശ്രമിക്കുമെന്ന് നിവേദനം ഏറ്റു വാങ്ങിയ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ പറഞ്ഞു.
മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ, ചീഫ് കോഓർഡിനേറ്റർ ഒ. കെ കുഞ്ഞിപ്പ മാറാക്കര എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.