ജിദ്ദ: സഊദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് മഹാമാരിയെത്തുടർന്നു തിരിച്ചു പോവാൻ കഴിയാതെ നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് വേണ്ടി അവിഷ്‌ക്കരിച്ച 'സ്‌നേഹ സാന്ത്വനം 2021' കിറ്റ് വിതരണത്തിന്റെ കോട്ടക്കൽ മണ്ഡലം തല ഉദ്ഘാടനം നടന്നു. കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗ് ഓഫീസിൽ കെഎംസിസി, പ്രവാസി ലീഗ്, മുസ്ലിം ലീഗ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ വെച്ച് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ വിതരണ ഉദ്ഘാടനം നിർവഹിച്ചു.

പ്രതിസന്ധി ഘട്ടത്തിൽ സഊദി കെഎംസിസി പ്രവാസികൾക്ക് വേണ്ടി നടത്തുന്ന കിറ്റ് വിതരണം ഏറെ മഹത്തായ ജീവ കാരുണ്യ പ്രവർത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിലും പ്രവാസ ലോകത്തും കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന കെഎംസിസിയുടെ പ്രവർത്തനം ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ ജിദ്ദ - കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് കെ. എം മൂസ ഹാജി കോട്ടക്കൽ അധ്യക്ഷത വഹിച്ചു.

മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് നാസർ ഹാജി കാടാമ്പുഴ, എം. ശബീർ, റഷീദ് (കോൺഫുദ കെഎംസിസി) അബ്ദുറഹ്‌മാൻ ദാരിമി (മ ഹായി കെഎംസിസി), കോട്ടക്കൽ മണ്ഡലം കെഎംസിസി ഭാരവാഹികളായ അൻവർ സാദത് കുറ്റിപ്പുറം, മുഹമ്മദലി ഇരണിയൻ, ശംസുദ്ധീൻ മൂടാൽ, നൗഷാദലി അനാഖ, കെഎംസിസി മുൻ ഭാരവാഹികളായ അബ്ദുറഹ്‌മാൻ ഹാജി ( കുഞ്ഞിപ്പ), അഷ്റഫ് മേലേതിൽ, ഇബ്റാഹീം ഹാജി കാവും പുറം തുടങ്ങിയവരും മുനിസിപ്പൽ മുസ്ലിം ലീഗ് നേതാക്കളായ കെ.കെ നാസർ, കല്ലിങ്ങൽ മുഹമ്മദ്കുട്ടി, കെ. എം ഖലീൽ, അഹ്‌മദ് മേലേതിൽ , ശരീഫ് തുടങ്ങിയവരും പങ്കെടുത്തു. കോട്ടക്കൽ മണ്ഡലത്തിൽ നിന്നും 65 പ്രവാസികൾ സഊദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ കിറ്റിന് അർഹരായി.