ഹ്‌റൈൻ കെ എം സി സി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ കമ്മിറ്റിയുടെ ''സാന്ത്വന വീട് @ വയനാട് '' എന്ന പദ്ധതി പൂർത്തീകരണത്തിന് വേണ്ടി സമാഹരിച്ച ഫണ്ട് സംസ്ഥാന ജില്ല ഏരിയ നേതാക്കളുടേയും ഉന്നതാധികാര സമിതി അംഗങ്ങളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ പ്രവിശ്യ പ്രസിഡണ്ട് ഇബ്‌റാഹീം ഹസൻ പുറക്കാട്ടിരി കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ഹബീബ് റഹ് മാൻ സാഹിബിന് ഏല്പിച്ച് കൊണ്ട് മനാമയിലെ കേന്ദ്ര ആസ്ഥാന മന്ദിരത്തിൽ വെച്ച് പ്രവാസിയായ വയനാട് സ്വദേശിയുടെ കുടുംബത്തിന് 30 സപ്തമ്പർ 2021ന് കൈമാറി.

ജാതി മത ഭേദമന്യേ സേവന തല്പരതയോടെ തീയുതിരും തീരത്ത് വസിക്കുന്നവരും സമ്പന്നതയുടെ പൂ മെത്തയിൽ കഴിയുന്നവരും പാരാധീനതകളുടെ മുൾ മുനയിൽ കാലം കഴിക്കുന്നവരും ''കോവിഡെ''ന്ന മഹാമാരിയുടെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടവരും ജീവിത യാത്രയിൽ രണ്ടറ്റം മുട്ടിക്കാൻ ക്ലേശിക്കുന്നവർ പോലും അപരന്റെ വേദനയിൽ ഭാഗഭാക്കായി സമർപ്പണ മനോഭാവത്തോടെ ബഹ്‌റൈൻ കെ എം സി സി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ കമ്മിറ്റി ഒരു സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ച ''സാന്ത്വന വീട് @ Wayanad'' എന്ന സംരംഭ പൂർത്തീകരണവുമായി മനസാ വാചാ കർമ്മണാ സഹകരിക്കുകയും സമയ ബന്ധിതമായി തന്നെ ഫണ്ട് കൈമാറാൻ സഹകരിക്കുകയും ചെയ്തത് [30 സപ്തമ്പർ 2021] കാണുമ്പോൾ ജീവ കാരുണ്യ രംഗത്തെ സഹൃദയരായ സഹകാരികളുടെ നയനങ്ങൾ ആശ്വാസത്തിന്റെ ആനന്ദാശ്രു കണങ്ങൾ പൊഴിക്കുകയാണ്.