ചേർത്തുപിടിക്കാൻ ചേർന്ന് നിൽക്കുകഎന്ന പ്രമേയത്തിൽ ബഹ്റൈൻ കെഎംസിസി നടത്തുന്ന അംഗത്വ വിതരണ ക്യാമ്പയിന്റെ സൗത്ത് സോൺ തല ഉൽഘാടനം മനാമ കെഎംസിസി ഓഫീസിൽ നടന്നു. ബഹ്റൈൻ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ പി വി ഇബ്രാഹിം വട്ടേക്കാടിന് മെമ്പർഷിപ് നൽകി ഉൽഘാടനം ചെയ്തു , ചടങ്ങിൽ സൗത്ത് സോൺ പ്രസിഡന്റ് അബ്ദുൽ റഷീദ് ആറ്റൂർ അദ്യക്ഷത വഹിച്ചു കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം , അബ്ദുൽ ഖാദർ ചേലക്കര എന്നിവർ സംസാരിച്ചു , ഷുക്കൂർ നദ്വി വരവൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി സൗത്ത് സോൺ ജനറൽ സെക്രട്ടറി സഹിൽ തൊടുപുഴ സ്വാഗതവും , ഫിറോസ് പന്തളം നന്ദിയും പറഞ്ഞു.

ബഹ്റൈൻ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ തൃശൂർ , എറണാകുളം , ഇടുക്കി , കോട്ടയം , ആലപ്പുഴ , പത്തനംതിട്ട, കൊല്ലം , തിരുവനന്തപുരം ജില്ലയിലെ കെഎംസിസി പ്രവർത്തകരുടെ കൂട്ടായ്മയാണ് സൗത്ത് സോൺ കമ്മിറ്റി , ഈ ജില്ലകളിൽ നിന്ന് കെഎംഎംസി മെമ്പർഷിപ് എടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന ജില്ലാ കോഓർഡിനേറ്റർമാരെ ബന്ധപ്പെടേണ്ടതാണ്.

തൃശ്ശൂർ- റഷീദ് ആറ്റൂർ-34164333
എറണാകുളം- ഉമ്മർ അബ്ദുള്ള- 32328891
ഇടുക്കി / കോട്ടയം - സഹിൽ തൊടുപുഴ -35003368
ആലപ്പുഴ- ഷാനവാസ് കായംകുളം -37789943
കൊല്ലം- നവാസ് കുണ്ടറ -39533273
പത്തനംതിട്ട-ഫിറോസ്ഖാൻ പന്തളം - 33605523
തിരുവനന്തപുരം - നൗഷാദ് പുലിപ്പാറ - 37178225