ഹ്‌റൈൻ കെ എം സി സി യുടെ ഏരിയ ഘടകമായി ''പവിഴ ദ്വീപി'ലെ തന്നെ ദക്ഷിണ പൂർവ്വ ദേശത്തെ അർദ്ധ ദ്വീപുകളായ ഹിദ്ദ് , അറാദ് ,ഖലാലി പ്രവിശ്യയിൽ ഔദ്യോഗികമായി ഏകീകൃത ഭാവത്തിൽ 2019 ഒക്ടോബർ 23ന് രൂപീകൃതമായ കമ്മിറ്റി രണ്ട് വർഷം പൂർത്തിയാക്കി.ജാതി മത ഭേദമന്യേ കക്ഷി രാഷ്ട്രീയ സംഘടനാ വൈജാത്യമില്ലാതെ സകലരുടേയും സഹകരണ പ്രോത്സാഹനത്തോടെയും ജന ഹിത സേവന തല്പരതയോടെയും ദുരിതം പേറുന്ന പ്രവാസികൾക്ക് നിരന്തരമായി ഭക്ഷണ കിറ്റുകളും പന്ത്രണ്ടോളം സൗജന്യ വിമാന ടിക്കറ്റുകളും മെഡിസിനടക്കമുള്ള മറ്റിതര സഹായങ്ങളും സാന്ത്വന വീട് @ വയനാട് എന്ന പ്രവാസി കുടംബത്തിനുള്ള പാർപ്പിടവും നൽകി കോവിഡ് ദുരന്ത കാലത്തും മാതൃക തീർത്തിരിക്കയാണ് രണ്ട് വർഷം പൂർത്തിയാക്കിയതായി കെ എം സി സി ഹിദ്ദ് , അറാദ് ,ഖലാലി പ്രവിശ്യ പ്രസിഡണ്ട് ഇബ്‌റാഹീം ഹസൻ പുറക്കാട്ടിരി അറിയിച്ചു.

വിശ്വ വ്യാപകമായി മരണം വിതച്ച് കുതിച്ച് പായുന്ന അറുതിയില്ലാതെ വറുതിയോടെ തുടർന്ന് കൊണ്ടിരിക്കുന്ന ''കോവിഢ് 19'' എന്ന ഈ മഹാമാരിക്കാലത്തും ഏരിയയിലെ ദുരിതക്കയത്തിലായ പുറം വാസികളായ ഇന്ത്യക്കാർക്ക് സാന്ത്വനത്തോടൊപ്പം താങ്ങും തലോടലുമായി സേവന തല്പരരായി നിലകൊള്ളാൻ ദൈവാനുഗ്രഹത്താൽ കമ്മിറ്റിക്ക് സാധിച്ചു.

ആലംഭഹീനർക്കും ദുരിത പർവ്വം താണ്ടുന്നവർക്കും മൂന്നാഴ്ചയോളം കഴിക്കാൻ പാകത്തിലുള്ള 800 ൽ അധികം ഭക്ഷണ കിറ്റുകളുടെ പെട്ടികളും തുടക്കത്തിൽ ആദ്യ പത്തിൽ നൂറോളവും തുടർന്ന് ദിനേന മുന്നൂറോളവും റമദാൻ കിറ്റുകളും പ്രവിശാലമായ പ്രവിശ്യയിലെ ഗ്രാമാന്തരങ്ങളിലും ഫ്‌ളാറ്റുകളിലും ഒട്ടേറെ കോറന്റൈൻ സെന്ററുകളിലും ലോക് ഡൗണിലായ അനേകം ഫ്‌ളാറ്റുകളിലും ലേബർ ക്യാമ്പുകളിലും ലഭ്യമാക്കിയിട്ടുണ്ട്.

കൂടാതെ നിർബന്ധിത സാഹചര്യങ്ങളിൽ ഞങ്ങളുടെ ഏരിയയിൽ പെടാത്ത റാസ് റുമ്മാനിലും ഥൂബ്‌ളി,ഉമ്മുൽ ഹസ്വം,റഫ, ബുസൈതീൻ മുതലായ ഇടങ്ങളിലും യഥാ സമയം ഭക്ഷ്യപ്പെട്ടികളടക്കം പല വിധ സഹായങ്ങൾ എത്തിച്ച് കൊടുക്കാനും കർമ്മോത്സുകരും ഊർജ്ജ്വസ്വലരുമായ അംഗുലീ പരിമിതമായ പ്രവർത്തകരുടെ നിശ്ചയ ദാർഢ്യം കൊണ്ട് സാധ്യമായിട്ടുണ്ട്.

സി എച്ഛ് സെന്റർ ദിനങ്ങളിലും മറ്റിതര പൊതു ചികിത്സ സഹായ ധന സമാഹരണങ്ങളും ഹിദ്ദ് ,അറാദ് ,ഖലാലി പ്രവിശ്യയിൽ നിന്നും ലഭ്യമാക്കി കേന്ദ്ര കമ്മിറ്റിയെ ഏല്പിക്കുകയും ചെയ്തു.