- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എപി ഫൈസലിന്റെ പിതാവിന്റെ വിയോഗത്തിൽ കെഎംസിസി ബഹ്റൈൻ അനുശോചിച്ചു
മനാമ: കെഎംസിസി ബഹ്റൈൻ സംസ്ഥാന സെക്രട്ടറിയും ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായ എപി ഫൈസൽ വില്ല്യാപ്പള്ളിയുടെ പിതാവ് ആശാരിപ്പറമ്പത്ത് മൊയ്തു ഹാജിയുടെ വിയോഗത്തിൽ കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം ഏറെ വേദനാജനകവും ദുഃഖകരവുമാണെന്ന് കെഎംസിസി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.
സാമൂഹിക സേവന രംഗത്തും സമുദായിക രംഗത്തും സജീവമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥനകൾ നടത്തണമെന്നും നേതാക്കൾ പറഞ്ഞു. പരേതന് വേണ്ടിയുള്ള മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 8.30 ന് മനാമ കെഎംസിസി ആസ്ഥാനത്ത് നടക്കുമെന്നും എല്ലാവരും പങ്കാളികളാകണമെന്നും നേതാക്കൾ അറിയിച്ചു.
ഏതാനും നാളുകളായി ചികിത്സയിലായിരുന്ന മൊയ്തു ഹാജി ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത്. ഭാര്യ: സൈനബ. മക്കൾ: എപി ഫൈസൽ, ഫൗസി