- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റുവൈസ് ഏരിയ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ മദീന ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു
ജിദ്ദ: റുവൈസ് ഏരിയ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ മദീന ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു. വ്യാഴാഴ്ച രാത്രി റുവൈസിൽ നിന്നും പുറപ്പെട്ട സംഘം പുലർച്ചെ നാല് മണിക്ക് മദീനയിൽ എത്തി. മസ്ജിദുന്നബവിയിൽ സുബഹി നമസ്‌കരിച്ചതിനു ശേഷം മദീനയിലെ പതിനാറോളം ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു. ജുമുഅ, അസർ, മഗ്രിബ്, ഇഷാ നമസ്‌കാരങ്ങളും മസ്ജിദുനബവിയിൽ നിർവഹിച്ച ശേഷം ജിദ്ദയിലേക്ക് മടങ്ങി.
പ്രവാചകന്റെയും അനുചരന്മാരുടെയും ജീവിതത്തിന്റെ ചരിത്ര ശേഷിപ്പുകൾ നേരിൽ കാണാൻ കഴിഞ്ഞതിൽ എല്ലാവർക്കും വലിയ ആത്മ സംതൃപ്തിയും സന്തോഷവും തോന്നി. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തിയ മദീന ചരിത്ര പഠന യാത്ര പ്രവാസ ജീവിതത്തിൽ പലർക്കും
വേറിട്ട അനുഭവം ആയിരുന്നു. നൂർ മുഹമ്മദ് ചരിത്ര സംഭവങ്ങൾ വിശദീകരിച്ചു കൊടുത്തു.
റുവൈസ് ഏരിയ കെഎംസിസി ഭാരവാഹികളായ സയ്യിദ് മുഹ്ദാർ തങ്ങൾ കാളികാവ്, മുഹമ്മദ് റഫീഖ് പന്താരങ്ങാടി, സലീം കരിപ്പോൾ, ശരീഫ് മുസ്ലിയാരങ്ങാടി, കബീർ നീറാട് തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.