ദുബായ് : യു എ ഇ 50 ആം ദേശീയദിനഘോഷത്തോടനുബന്ധിച്ചു ദുബായ് കെ.എം.സി.സി.യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നിയമ സെമിനാർ ഇന്ന് നടക്കും.ദുബായ് കെ എം സി സി യിൽ ആണ് പരിപാടി.യു എ ഇ വിവിധ സർക്കാർ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരും പ്രഗത്ഭരായ അഭിഭാഷകരും പങ്കെടുക്കും.

ദുബായ് കമ്മുമ്യുണിറ്റി ഡെവലപ്പ്‌മെന്റ് അഥോറിറ്റിയുടെ അനുമതിയോടെ ദുബൈ
കെ എം സി സി സംസ്ഥാന കമ്മറ്റിയുടെ നിയമ വിഭാഗമാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

യു എ ഇ യുടെ അര നൂറ്റാണ്ടു ചരിത്രത്തിലെ നിയമ വ്യവസ്ഥയിലുണ്ടായ നാൾ വഴികൾ
സെമിനാറിൽ ചർച്ചാ വിഷയമാകും. വിവിധ വകുപ്പുകളിലെ നിയമങ്ങളിൽ വന്ന മാറ്റങ്ങളെ
കുറിച്ചും, തൊഴിൽ നിയമങ്ങളിൽ വന്ന ഭേദഗതികളെക്കുറിച്ചു0, ബിസിനസ് സംബന്ധമായ
നിയമങ്ങളെ സംബന്ധിച്ചും, സെമിനാറിൽ പങ്കെടുക്കുന്നവർക്ക് വിവിധ വകുപ്പ്
ഉദ്യോഗസ്ഥരുമായും, അഭിഭാഷകരുമായും മുഖാമുഖം സംസാരിക്കാനും അവസരമുണ്ടാകും.

യു എ ഇ യിലെ സുപ്രധാന വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും പ്രഗത്ഭ
അഭിഭാഷകരുമായും വിവിധ വിഷയങ്ങളെക്കുറിച്ചു സംവദിക്കാനുള്ള ഈ ജന സമ്പർക്ക പരിപാടിപ്രവാസികൾ ഉപയോഗപ്പെടുത്തണമെന്നു ചെയർമാൻ: അഡ്വ.ഇബ്രാഹിം ഖലീൽ കൺവീനർഅഡ്വ: മുഹമ്മദ് സാജിദ് എന്നിവർ അറിയിച്ചു.