- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യുഎഇ അമ്പതാം ദേശീയദിനാഘോഷം : കെഎംസിസി നിയമ സെമിനാർ ശ്രദ്ധേയമായി
ദുബായ്: യുഎഇ അമ്പതാം ദേശീയ ദിനാഘോഷതോടനുബന്ധിച്ച് ദുബായ് കെഎംസിസി സംഘടിപ്പിക്കുന്നഅമ്പതിന പരിപാടികളുടെ ഭാഗമായി ലീഗൽ സെൽ സംഘടിപ്പിച്ച നിയമ സെമിനാർ യുഎഇയിലെ വിവിധസർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരുടെയും ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികളുടെയും പ്രമുഖഅഭിഭാഷകരുടെയും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.
സെമിനാർ ദുബായ് മുനിസിപ്പാലിറ്റി പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് തലവൻ യൂസഫ് അൽ ഹമാദിഉദ്ഘാടനം ചെയ്തു.യുഎഇയിലെ തലമുതിർന്ന അഭിഭാഷകൻ ഇബ്രാഹിം മുഹമ്മദ് അലി അൽ ഹദ്ദാദ് മുഖ്യപ്രഭാഷണം നടത്തി. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റി സീനിയർ എക്‌സിക്യൂട്ടീവ് അഹമ്മദ്അൽ സാബി, ദുബായ് ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസുൽ ഈശ്വർ ദാസ് റിയാസ്‌ചേലേരി (സാബീൽ),മുഹമ്മദ് ആസെം (ദുബായ്ദു കസ്റ്റംസ്) ദുബായ് കെഎംസിസി ആക്റ്റിങ് പ്രസിഡണ്ട് ഹുസൈനാർ ഹാജിഎടച്ചാക്കൈ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കെഎംസിസി ലീഗൽ സെൽ ചെയർമാൻ
അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ അധ്യക്ഷത വഹിച്ചു.
ദുബായ് പൊലീസിലെ മുഹമ്മദ് മുഹ്‌സീൻ (പൊലീസും ജനങ്ങളും), ഫ്രണ്ട്‌സ് ഓഫ് പാർക്കിൻസൺസ് യുഎഇസ്ഥാപകനും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ഹുസൈഫ ഇബ്രാഹിം (ഒരു രാഷ്ട്രത്തോട് സാമൂഹ്യപരവുംനിയമപരവുമായ ഒരു പൗരന്റെ ബാധ്യത), ഇന്ത്യൻ കോണ്‌സുലേറ്റ് പ്രവാസി ഭാരതീയ സഹായകേന്ദ്രം ഡയറക്ടർഅനീഷ് ചൗധരി (പ്രവാസി സമൂഹത്തിനു കോൺസുലേറ്റ് നൽകുന്ന സേവനങ്ങൾ), അഡ്വ. മുസ്തഫ സഫീർ(അറബ് ഇന്ത്യൻ നിയമ വ്യവസ്ഥകളിലെ സമാനതകളും വൈരുദ്ധ്യങ്ങളും), അഡ്വ. ഷാജി(എംബസി നിയമങ്ങൾ )എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു.
ചടങ്ങിൽ യുഎഇയിലെ റിട്ട:ഉദ്യോഗസ്ഥൻ യുസുഫ് അഹ്‌മദ്, അഭിഭാഷകരായ മുസ്തഫ അൽമന, അഡ്വ.മുഹമ്മദ്സാജിദ്, അഡ്വ.മുഹമ്മദ് റാഫി, അഡ്വ. അഷ്റഫ് കോവ്വൽ, അഡ്വ.നാസിയ ഷബീറലി എന്നിവരെ ആദരിച്ചു.കെഎംസിസി ലീഗൽ സെൽ കൺവീനർ അഡ്വക്കേറ്റ് മുഹമ്മദ് സാജിദ് സ്വാഗതവും അഡ്വക്കേറ്റ് മുഹമ്മദ് റാഫിനന്ദിയും പറഞ്ഞു. കെ എം സി സി സംസ്ഥാന ജില്ലാ ഭാരവാഹികൾ നേതൃത്വം നൽകി.സെമിനാറിൽ പങ്കെടുത്തവർക്ക് ഉദ്യോഗസ്ഥന്മാരുമായും, കോൺസുലേറ്റ് പ്രതിനിധികളുമായും, അഭിഭാഷകരുമായുംസംവദിക്കാനുള്ള അവസരവും ഉണ്ടായി.