- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർണ്ണ ശബളമായ ചടങ്ങോടെ കെഎംസിസി സീസൺ 5 സോക്കർ ടൂർണമെന്റിന് ആരംഭം
മനാമ. കെഎംസിസി ബഹ്റൈൻ സ്പോർട്‌സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് സോക്കർ ഫുട്‌ബോൾ ടൂർണമെന്റിന് ഹൂറ ഗോസി ഗ്രൗണ്ടിൽ വർണ്ണ ശബളമായ തുടക്കം.
കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ ടൂർണമെന്റ് ഉൽഘാടനം ചെയ്തു. കുട്ടികളുടെ മാർച്ച് ഫാസ്റ്റ് ഉത്ഘാടനത്തിന് പകിട്ടേകി. ചടങ്ങിൽ ഐ സി ആർ എഫ് ചെയർമാൻ ബാബു രാമചന്ദ്രൻ, ടൂർണമെന്റ് മെയിൻ സ്‌പോൺസർ അൽകറാർ ജനറൽ മാനേജർ ഷമീർ, കെഎംസിസി ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി , ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ കെ പി, സംസ്ഥാന ഭാരവാഹികളായ ഷാഫി പാറക്കട്ട , റഫീഖ് തോട്ടക്കര സ്പോർട്സ് വിങ് ചെയർമാൻ ഗഫൂർ കൈപ്പമംഗലം, സാദിക്ക് മഠത്തിൽ , നിസാർ ഉസ്മാൻ , ഖാൻ അസാക്കോ , ഉമ്മർ മലപ്പുറം , ഫൈസൽ ഇസ്മായിൽ , അഷ്റഫ് കക്കണ്ടി , അസ്‌കർ വടകര , തുടങ്ങിയവർ സന്നിഹിതരായിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരത്തിലെ ടീം അംഗങ്ങളും മാർച്ച് ഫാസ്റ്റിൽ അണിനിരന്നു.അതിഥികൾ ടീം അംഗങ്ങളെ പരിചയപ്പെട്ടു.
രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ടൂർണ്ണമെന്റിൽ പ്രഗത്ഭരായ 9 ടീമുകളാണ് മത്സരിച്ചത്.
പല ടീമുകളും നാട്ടിൽ നിന്നും, മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നും പ്രഗത്ഭരായ കളിക്കാരെ അണിനിരത്തിയാണ് ടൂർണമെന്റ് എത്തിയത്. അതുകൊണ്ടുതന്നെ എല്ലാ കളികളും ചന്തമേറിയതായിരുന്നു.
ആവേശം നിറഞ്ഞ ആദ്യ മത്സരത്തിൽ സ്‌പോർട്ടിങ് എഫ് സി എതിരില്ലാത്ത 3 ഗോളു കൾക്ക് മിഡ്ലാൻഡ് എഫ് സി യെ തോൽപ്പിച്ചു.ഇംഗ്ലീഷിലും മലയാളത്തിലുമായി ആവേശത്തിന്റെ പരകോടിയിലെത്തിച്ചശബ്ദ സ്പുടതയോടെയുള്ളകളി പറച്ചിൽ സ്റ്റേഡിയത്തെ ആവേശഭരിതമാക്കി.രണ്ടാം മത്സരവും ആവേശം കവിഞ്ഞൊഴുകുന്നതായിരുന്നു. സാൽസറ്റ് എഫ് സി എതിരില്ലാത്ത ഒരു ഗോളിന് താരനിബിഡമായ മറീന എഫ് സി യെ പരാജയപ്പെടുത്തുകയായിരുന്നു.
മൂന്നാം മത്സരവും ആവേശത്തിന് ഒട്ടും ചോർച്ചയുണ്ടായില്ല.യുവകേരളയും ഐ എസ് എഫ്, എഫ് സി യും ഓരോ ഗോളുകൾ അടിച്ചു സമനില പാലിക്കുകയായിരുന്നു.സ്‌പോർട്ടിങ് എഫ് സി യുടെ രണ്ടാം മത്സരത്തിൽ അൽ കേർളാവി എഫ് സി യുമായി ഗോൾ രഹിത സമനില പാലിക്കുകയായിരുന്നു.മറ്റൊരു മത്സരത്തിൽ എഫ് സി ഗ്രോ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട മറീന എഫ് സി യെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു.
ആറാം മത്സരത്തിൽ ആദ്യ മത്സരം സമനിലയിൽ കുടുങ്ങിയ ഐ എസ് എഫ്, എഫ് സി രണ്ടാം മത്സരത്തിൽ കെഎംസിസി എഫ് സി യെ സമനിലയിൽ കുരുക്കുകയായിരുന്നു.മറ്റൊരു മത്സരത്തിൽ ആദ്യമത്സരം സമനില നേടിയ അൽ കേരളാവി എഫ് സി മിഡ്ലാൻഡ് എഫ് സി യോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു.
ആദ്യ മത്സരത്തിൽ വിജയിച്ച എഫ് സി ഗ്രോ രണ്ടാം മത്സരത്തിൽ സാൽസെറ്റ് എഫ് സി യോട് 2 ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു. ഫൈനൽ മത്സരവും ഇന്ന് തന്നെ ആയിരിക്കും നടക്കുക ...അവസാന മത്സരത്തിൽ കെഎംസിസി എഫ് സി എതിരില്ലാത്ത 3 ഗോളുകൾക്ക് യുവകേരള എഫ് സിയോട് അടിയറവ് പറയുകയായിരുന്നു.
രണ്ടാം ദിനത്തിലേ ആദ്യ സെമി ഫൈനലിൽ സ്‌പോർട്ടിങ് എഫ് സി, ഗ്രോ എഫ് സി, യെയും രണ്ടാം സെമിയിൽ സാൽസേറ്റ് എഫ് സി യുവ കേരളയെയും നേരിടും.