- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോളിന്റീർ ദിനത്തോടനുബന്ധിച്ചു കുടിനീർ വിതരണവും സംഗമവും നടത്തി
മനാമ. അന്തർദേശീയ വോളിന്റീർ ദിനത്തോനനുബന്ധിച്ചു കെഎംസിസി ബഹ്റൈൻ വോളിന്റീർ വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഗമവും മധുര വിതരണവും നടത്തി.
പ്രസ്തുത ദിവസം മനാമ നയീം ഹോസ്പിറ്റലിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കാനെ ത്തിയവർക്ക് വെള്ളം വിതരണം ചെയ്തുകൊണ്ടാണ് വോളിന്റീർ ദിനം ആഘോഷിച്ചത്.രാത്രി മനാമ കെഎംസിസി ഹാളിൽ വെച്ചു നടന്ന സ്‌നേഹ സംഗമം കെഎംസിസി ബഹ്റൈൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ ഉത്ഘാടനം ചെയ്തു.
കേക്ക് മുറിച് മധുരം വിതരണം ചെയ്തു കൊണ്ടാണ് ദിനം സമുചിതമായി ആഘോഷിച്ചത്. സിദ്ധീഖ് അദ്‌ലിയ അധ്യക്ഷനായിരുന്നു.ആഷിഖ് പാലക്കാട് പ്രാർത്ഥനക്കു നേതൃത്വം നൽകി.
കെ പി മുസ്തഫ
റഫീഖ് തോട്ടക്കര
അസ്ലം വടകര
കെ കെ സി മുനീർ
റഫീഖ് നാദാപുരം
അബ്ദുറഹ്‌മാൻ മാട്ടൂൽ,
നിസാർ ഉസ്മാൻ,
അഷ്‌കർ വടകര,
മൊയ്തീൻ പേരാമ്പ്ര,
റഷീദ് ആറ്റൂർ,
ഉമ്മർ മലപ്പുറം,
ശിഹാബ് പ്ലസ്,
അസീസ് എ ടി സി,
എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
എസ് കെ നാസർ
സ്വാഗതവും
റിയാസ് ഓമാനൂർ
നന്ദിയും പറഞ്ഞു