മനാമ: ബഹ്റൈൻ പ്രവാസിയും പ്രശസ്ത നാടക നടനുമായ ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ കെഎംസിസി ബഹ്റൈൻ അനുശോചിച്ചു.ദിനേശ് കുറ്റിയിൽബഹ്റൈനിൽ നടന്ന ഒട്ടേറെ നാടക മത്സരങ്ങളിൽ സംവിധായകനായും നടനായും പ്രവർത്തിച്ചിട്ടുണ്ട്. കെഎംസിസി യുമായി അഭേദ്യബന്ധം കാത്തു സൂക്ഷിച്ചിരുന്ന ദിനേശിന്റെ പെട്ടെന്നുള്ള വേർപാട് വളരെ വേദനാജനകമാണെന്ന് കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ, ആക്ടിങ് ജനറൽ സെക്രട്ടറി കെ പി മുസ്തഫ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

27 വർഷകാലത്തോളം നാടക രംഗത്ത് പ്രവർത്തിച്ചു ബഹ്റൈനിലെ വിവിധ പരിപാടികളിൽ നിറ സന്നിധ്യമായിരുന്ന ദിനേഷിന്റെ വേർപാട് നാടക കലാ വേദിക്ക് തീരാ നഷ്ടം തന്നെയാണെന്ന് നേതാക്കൾ അനുസ്മരിച്ചു.

ദിനേഷിന്റെ അകാല വേർപാടിൽ ദുഃഖർദ്ധരായ കുടുംബത്തിന്റെയും നാടിന്റെയും വേദനയിൽ പങ്കു കൊള്ളുന്നതായി ബഹ്റൈൻ കെഎംസിസി ഭാരവാഹികൾ അറിയിച്ചു