- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎംസിസി രണ്ടാമത് സോക്കർ ലീഗിൽ 12 ടീമുകൾ മാറ്റുരയ്ക്കും; 25ന് കിക്കോഫ്; ജനുവരി ഒന്നിന് ഫൈനൽ
മനാമ: ബഹ്‌റൈൻ കെഎംസിസി രണ്ടാമത് സോക്കർ ലീഗിന് ഈ വർഷം വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം സംഘടിപ്പിച്ച സോക്കർ ലീഗ് കാൽപന്തുകളിയുടെ ആരാധകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. വൻതോതിൽ ജനാവലി തിങ്ങി നിറഞ്ഞ മത്സരങ്ങളുടെ ആവേശത്തിലാണ് രണ്ടാമത് ലീഗിന്റെ ആരവം ഉയരുന്നത്. ഷിക്കാഗോ പ്രോപ്

മനാമ: ബഹ്‌റൈൻ കെഎംസിസി രണ്ടാമത് സോക്കർ ലീഗിന് ഈ വർഷം വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം സംഘടിപ്പിച്ച സോക്കർ ലീഗ് കാൽപന്തുകളിയുടെ ആരാധകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. വൻതോതിൽ ജനാവലി തിങ്ങി നിറഞ്ഞ മത്സരങ്ങളുടെ ആവേശത്തിലാണ് രണ്ടാമത് ലീഗിന്റെ ആരവം ഉയരുന്നത്. ഷിക്കാഗോ പ്രോപ്പർട്ടീസ് ആൻഡ് ഗൾഫ് സി കാർ ട്രോഫിക്കും സിറ്റിമാക്‌സ് റണ്ണേഴ്‌സ് അപ്പിനും വേണ്ടിയുമാണ് ഇത്തവണത്തെ മത്സരം. സിഞ്ച് അൽ അഹ് ലി സ്റ്റേഡിയത്തിൽ 25ന് കിക്കോഫ് നടക്കുമെന്നാണ് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. വൈകീട്ട് 8.30നാണ് കളി ആരംഭിക്കുക. ജനുവരി ഒന്നിന് ഫൈനൽ നടക്കുന്ന രൂപത്തിലാണ് കളികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കെഎംസിസിയുടെ ജില്ലാ ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിലുള്ള 12 ടീമുകളാണ് മാറ്റുരയ്ക്കുക.
കാസർക്കോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, സൗത്ത് സോൺ ജില്ലാ കമ്മിറ്റികളും മുഹറഖ്, ഹുറ-ഹുദൈബിയ, റഫ, ഹമദ് ടൗൺ, ദാറുൽഖുലൈബ്, ജിദ്ഹഫ്‌സ് ഏരീയാ കമ്മിറ്റികളുമാണ് ബൂട്ടണിയുന്നത്. പ്രൈസ് മണിയായി യഥാക്രമം മൂന്നു സ്ഥാനങ്ങൾക്ക് 1000, 500, 250 ഡോളർ വീതം നൽകും.
മൊയ്തീൻകുട്ടി കൊണ്ടോട്ടി ജനറൽ കൺവീനറായി നുമാൽ കണ്ണൂർ, പി വി മൻസൂർ, ഫൈസൽ കണ്ടീത്താഴ, ഇഖ്ബാൽ താനൂർ, അഹ്മദ് കണ്ണൂർ, സെയ്ഫുദ്ദീൻ സൗത്ത് സോൺ, മാസിൽ യസീദ് മലയമ്മ, നിസാർ ഉസ്മാൻ കണ്ണൂർ, ഹനീഫ പേരാമ്പ്ര, അഫ്‌സൽ മേലാറ്റൂർ, റിയാസ് പുളിക്കൽ, ഖാദർ കാസർകോട് എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് ലീഗീന് മേൽനോട്ടം വഹിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 33411400, 33673767, 39835230

