ദുബായ്: തദേശസ്വയം ഭരണ തെരുഞ്ഞടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിൽ പ്രവാസ ലോകത്ത് ആഹ്ലാദവും ആഘോഷവും. ദുബായ് കെ എം സി സി കാസർകോട് ജില്ല കമ്മിറ്റിയുടെ നേത്രത്വത്തിൽ വിജയാഘോഷം നടന്നു പച്ച ലഡ്ഡു വിതരണവും ഐക്യ മുന്നണി അനുഭാവികളുടെ സംഘമവും നടന്നു.

കാസർഗോഡ് ജില്ല പഞ്ചായത്ത് എൽ ഡി എഫിൽ നിന്ന് പിടിച്ചെടുക്കാൻ സാധിച്ചത് മതേതര വിശ്വാസികൽ യു ഡി എഫിനനോപ്പം ആണെന്ന് തെളിയിചിരിക്കുകയാണെന്ന് വിജയ ആഘോഷത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ദുബൈ കെ എം സി സി കാസറഗോഡ് ജില്ല ജനറൽ സെക്രട്ടറി അബ്ദുള്ള ആറങ്ങാടി, ട്രഷറർ മുനീർചെർക്കള, ജില്ല ഭാരവാഹികളായ ഹനീഫ് ടി ആർ, ഖാദിർ ബെണ്ടിച്ചാൽ, ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിടന്റ്‌റ് സലാം കന്യപ്പടി, ദുബായ് കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിടന്റ്‌റ് യുസുഫ് മുക്കൂട്, ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം ട്രഷർ ഫൈസൽ പട്ടേൽ ,റസാക്ക് ബദിയടുക്ക തുടങ്ങിയവർ നേത്രത്വം നൽകി.

യു ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി ഹൈടെക് പ്രചരണം ഉൾപെടെശക്തമായ പ്രചരണ പരിപാടികളാണ് ദുബായ് കെ എം സി സി കാസറഗോഡ് ജില്ല കമ്മിറ്റിയും ജില്ലയുടെ കീഴിലുള്ള മണ്ഡലം പഞ്ചായത്ത് കമ്മിറ്റികളും നടത്തി വന്നത്

ഫല പ്രഖ്യാപനം അംഗങ്ങൾക്ക് തത്സമയ ഫലങ്ങൾ ബിഗ് സ്‌ക്രീനിലൂടെ കാണാൻ ദുബായ് കെ.എം.സി.സി , അൽ ബറാഹയിലുള്ള കെ.എം.സി.സി ഹാളിൽ സൗകര്യമൊരുക്കിയിരിക്കുന്നു .

ജില്ല പഞ്ചായത്ത് ഉൾപടെയുള്ള തദ്ധേശ സ്ഥാപനങ്ങളിൽ ഐക്യ മുന്നണിയെ ഭരണമേൽപിച്ച വോട്ടർമാർക്കും വിജയികൾക്കും അഭിവാദ്യം നേരുന്നതായി നേതാക്കൾ കെ എം സി സി നേതാക്കൾ അറിയിച്ചു.