ദുബായ്: കൊല്ലം പരവൂർ പുറ്റിങ്കൽ ദേവീക്ഷേത്രത്തിലെ കമ്പപ്പുരക്ക് തീ പിടിച്ചുണ്ടായ അപകടത്തിൽ ദുബായ് കെഎംസിസി ആഗാതമായ ദുഃഖം രേഖപെടുത്തി. അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിയുന്നവർക്കു നാട്ടിലുള്ള ദുബായ് കെഎംസിസിയുടെ നൂറു വളണ്ടിയർമാർ രക്തം നൽകും. സംസ്ഥാന സർക്കാർ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങളിൽ ഗവൺമെന്റുമായി സഹകരിച്ച് പ്രവർത്തിക്കും. ആവശ്യമായ മറ്റു സഹായങ്ങളും ലഭ്യമാക്കുമെന്ന് ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ അൻവർ നഹ ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ട്രഷറർ എ.സി ഇസ്മായിൽ എന്നിവർ അറിയിച്ചു.