ദുബൈ : റമദാൻ ആത്മ സംസ്‌കരണത്തിലൂടെ ജീവിതത്തെ മാറ്റി എഴുതാനുള്ളതായിരിക്കണമെന്ന് എന്നും ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യമായ ദൈവികസ്മരണയിലേക്കും ആത്മീയ ഉയർച്ചയിലേക്കും നയിക്കാൻ റംസാൻ പ്രപ്തരകണം എന്നും പ്രഗൽഭ പ്രഭാഷകനും യുവ പണ്ഡിതനുമായ ഖലീൽ ഹുദവി കല്ലായം അഭിപ്രായപെട്ടു.

ദുബൈ കെ.എം.സി.സി. കാസർഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മർഹബ യാറമളാൻ എന്ന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സോഷ്യൽ മീഡിയകൾ മനുഷ്യ മസ്തിഷ്‌കത്തിൽ നിറഞ്ഞാടുന്ന കാലമാണിത്. അത്തരം മീഡിയകളെ നന്മയുടെ വഴികളിലേക്ക് കൊണ്ട് വരാൻ നമുക്ക് കഴിയണം. ഒരാൾ ഒരു നന്മ അപ്ലോഡ് ചെയ്തു.

പിന്നീട് അത് എത്ര പേരിലേക്കാണോ ഷെയർ ചെയ്യപ്പെടുന്നത് അതിന്റെ പ്രതിഫലങ്ങളിൽ നിന്നും ഒരംശം അപ്ലോഡ് ചെയ്തവരുടെ അക്കൗണ്ടിലേക്ക് എത്തുന്നു എന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. പര ദൂഷണം പോലെയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കാത്തവന് നോമ്പ് ഫലവത്താകില്ല. മനുഷ്യ ശരീരത്തിലെ ഓരോ അവയവത്തെയും തിന്മകളിൽ നിന്നും അകറ്റി നിർത്തി അല്ലാഹുവിങ്കലേക്ക് അടുക്കുക എന്നതാണ് നോമ്പിന്റെ പര പ്രധാനമായ ലക്ഷ്യം എന്നും.

പാവപ്പെട്ടവരും നിരാലംബരുമായ ലക്ഷക്കണക്കിന് മനുഷ്യർ നമ്മുടെ ചുറ്റും ജീവിക്കുന്നുണ്ടെന്ന ചിന്ത വിഷപ്പനുഭവിക്കുന്നതിലൂടെ മനുഷ്യനുണ്ടാകുന്നു. അതുമൂലം ഒരുസാമൂഹികബോധം അവനറിയാതെ അവന്റെ മനസ്സിലേക്ക് വരികയും വിശപ്പനുഭവിക്കുന്നന്റെ മാനസിക സ്ഥിതി മനസ്സിലാക്കാൻ അതുമൂലം അവന് സാധിക്കുകയും ചെയ്യുന്നുവെന്നും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ കണ്ടത്തി കാരുണ്യ പ്രവർത്തനം നടത്തുന്നതിൽ കെഎംസിസി കാണിക്കുന്ന ആത്മാർഥത ലോകത്തിനു തന്നെ മാത്രകയാണെന്നും ദാരിദ്ര്യവും പട്ടിണിയും ഒരുഭാഗത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നും ഒരുനേരത്തെ ഭക്ഷണത്തിന് ഗതിയില്ലാതെ കരയുന്ന ഒരാളും അയൽവീടുകളിലുണ്ടാവരുത് എന്നും ചെയ്യുന്ന ആരാധനകൾക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന റമദാനിൽ കാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപെടുതാൻ നമുക്ക് സാധിക്കണം എന്നും ഖലീൽ ഹുദവി കൂട്ടിച്ചേർത്തു.

ദുബൈ അൽ ബറഹ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് സലാം കന്യാപാടി അധ്യക്ഷത വഹിച്ചു. കെഎംസിസി കേന്ദ്രകമ്മിറ്റി ജനഃസെക്രട്ടറി ഇബ്രാഹിം എളേറ്റിൽ സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനഃസെക്രട്ടറി നൂറുദ്ദീൻ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു

മുസ്ലിം ലീഗിന്റെയും കെഎംസിസിയുടേയും കാരുണ്യ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി കെഎംസിസിയിലെത്തിയ പ്രമുഖ ബിസിനസുകാരൻ സൂഫി സ്റ്റാർ ജനറൽ ട്രേഡിങ് എംഡി ജി എസ് ഇബ്രാഹിം ചന്ദ്രംപാറക്ക് ദുബായ് കെഎംസി സി സംസ്ഥാന ജനഃസെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.

സംസ്ഥാന ഉപാധ്യക്ഷൻ എം എ മുഹമ്മദ് കുഞ്ഞി, കാസറകോട് ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി, ജില്ല ആക്ടിങ് ജനഃസെക്രട്ടറി ഷെരീഫ് പൈക്ക, ജില്ല വൈസ് പ്രസിഡന്റ് സി എച്ച് നൂറുദ്ദീൻ, കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നേതാകളായ യൂസുഫ് മുക്കോട്, റഫീഖ് മാങ്ങാട്, എജിഎ റഹ്മാൻ അയ്യൂബ് ഉറുമി, ഡോക്ടർ ഇസ്മയിൽ, ഒ എം അബ്ദുല്ല കുരിക്കൾ, റഹീം താജ് ചെങ്കള, ഫൈസൽ മുഹ്‌സിൻ ദീനാർ, അസീസ് ബെള്ളൂർ, സുബൈർ അബ്ദുല്ല, ഹനീഫ കുംബടാജ, റസാഖ് ബദിയടുക്ക, ഖാദർ സർദാർ, അൻവർ കാറഡുക്ക, ഷംസുദ്ദീൻ മാസ്റ്റർ പാടലട്ക, അന്വർ കുധുപ്പധാവ് മുഗു റോഡ്, യൂസുഫ് മൗലവി, സുബൈർ തളങ്കര, ഷാഫി കാളിവളപ്പിൽ, ഇഖ്ബാൽ അർളട്ക്ക, മുസമ്മിൽ ഇബ്രാഹിം തുടങ്ങിയവർ ആശംസകൾ നേർന്നു.

ഇബി അഹമ്മദ് ചെടേക്കാൽ, കരീം മൊഗർ, ഐ പി എം ഇബ്രാഹിം അസീസ് കമാലിയ, മുനീഫ് ബദിയടുക്ക, റഹ്മാൻ പടിഞ്ഞാർ സിദ്ദീഖ് ചൗക്കി തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി. ഹനീഫ് കുമ്പടാജെ ഖിരാ ആതും ട്രഷറർ ഫൈസൽ പട്ടേൽ നന്ദിയും പറഞ്ഞു.