- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
വിദ്യാർത്ഥികൾക്ക് ദുബായ് കെ.എം.സി.സി. ഇഫ്താർ ടെന്റിൽ സേവനത്തിന് അവസരം
ദുബായ്: ദേശ ഭാഷാ ഭേദമന്യേ സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള രണ്ടായിരത്തോളം പേർക്ക് ദിനേന നോമ്പ് തുറക്കാനുള്ള വിശാല സൗകര്യമൊരുക്കി അഞ്ചാം വർഷവും ദുബായ് കെ.എം.സി.സി. റമദാനിന്റെ സന്ദേശം പകർന്ന് മുന്നോട്ട് പോകുന്നു. ദുബായ് സാമൂഹ്യ ക്ഷേമ, മതകാര്യ വകുപ്പുകളുടെയും ദുബായ് മുനിസിപ്പാലിറ്റിയുടെയും അനുമതിയോടെ ഭക്ഷ്യ ശുചിത്വ നിയമങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ ്ഇഫ്താറിന് വേണ്ട ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും. പരിചയസമ്പന്നരും സേവന സന്നദ്ധരുമായ നൂറ്റിയൻപതോളം വളണ്ടിയർമാരാണ് ഇഫ്താർ ടെന്റിൽ സേവനമനുഷ്ടിച്ചു വരുന്നത്. നോമ്പ് തുറവിഭവങ്ങൾ ഒരുക്കുന്നത് മുതൽ ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഇവരാണ്. വിദ്യാർത്ഥികൾക്കിടയിൽ സേവന സന്നദ്ധതയും കാരുണ്യ ബോധവും ഊട്ടിയുറപ്പിക്കുന്നതിനും സാമൂഹ്യ സേവന മനസ്ഥിതിയും ഉത്തരവാദിത്വ ബോധവുമുള്ള ലോക പൗരന്മാരാക്കി അവരെ വളർത്തിക്കൊണ്ടുവരുന്നതിനും വൈകുന്നേരം 4 മണിമുതൽ രാത്രി 7.30 വരെ ഇഫ്താർ ടെന്റിൽ വളണ്ടിയർമരോടൊപ്പം സേവന പരിശീലനം നേ
ദുബായ്: ദേശ ഭാഷാ ഭേദമന്യേ സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള രണ്ടായിരത്തോളം പേർക്ക് ദിനേന നോമ്പ് തുറക്കാനുള്ള വിശാല സൗകര്യമൊരുക്കി അഞ്ചാം വർഷവും ദുബായ് കെ.എം.സി.സി. റമദാനിന്റെ സന്ദേശം പകർന്ന് മുന്നോട്ട് പോകുന്നു. ദുബായ് സാമൂഹ്യ ക്ഷേമ, മതകാര്യ വകുപ്പുകളുടെയും ദുബായ് മുനിസിപ്പാലിറ്റിയുടെയും അനുമതിയോടെ ഭക്ഷ്യ ശുചിത്വ നിയമങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ ്ഇഫ്താറിന് വേണ്ട ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും.
പരിചയസമ്പന്നരും സേവന സന്നദ്ധരുമായ നൂറ്റിയൻപതോളം വളണ്ടിയർമാരാണ് ഇഫ്താർ ടെന്റിൽ സേവനമനുഷ്ടിച്ചു വരുന്നത്. നോമ്പ് തുറവിഭവങ്ങൾ ഒരുക്കുന്നത് മുതൽ ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഇവരാണ്.
വിദ്യാർത്ഥികൾക്കിടയിൽ സേവന സന്നദ്ധതയും കാരുണ്യ ബോധവും ഊട്ടിയുറപ്പിക്കുന്നതിനും സാമൂഹ്യ സേവന മനസ്ഥിതിയും ഉത്തരവാദിത്വ ബോധവുമുള്ള ലോക പൗരന്മാരാക്കി അവരെ വളർത്തിക്കൊണ്ടുവരുന്നതിനും വൈകുന്നേരം 4 മണിമുതൽ രാത്രി 7.30 വരെ ഇഫ്താർ ടെന്റിൽ വളണ്ടിയർമരോടൊപ്പം സേവന പരിശീലനം നേടാൻ സന്നദ്ധതയുള്ള വിദ്യാർത്ഥികൾക്കും അവസരം നൽകുന്നു. ദുബായ് കെ.എം.സി.സി. ആവിഷ്‌കരിച്ച ഈ സേവന പരിശീലനത്തിൽ താത്പര്യമുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ 15.06.2016 ന് മുമ്പ് ദുബായ് കെ.എം.സി.സി. ഓഫീസുമായോ വളണ്ടിയർ ക്യാപ്റ്റനുമായോ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണന്ന് പ്രസിഡന്റ് പി.കെ.അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവർ അറിയിച്ചു. നമ്പർ: 04 2727773, 055 8591080